തൃശ്ശൂര്‍ ജില്ലയിലെ വരവൂര്‍ സിഡിഎസില്‍ ഏഴ് ഏക്കര്‍ ഭൂമിയില്‍ കുടുംബശ്രീ അംഗങ്ങള്‍ നടത്തിയ കുറുന്തോട്ടി കൃഷിയില്‍ നിന്ന് ലഭിച്ചത് 6 ടണ്ണോളം വിളവാണ്. കിലോക്ക് 75 രൂപ നിരക്കില്‍ മറ്റത്തൂര്‍ ലേബര്‍ സൊസൈറ്റി വഴി വിപണനവും നടത്തുന്നു!
തൃപ്തി അയല്‍ക്കൂട്ടത്തിന്റെ നവര ജെ.എല്‍.ജി (സംഘകൃഷി ഗ്രൂപ്പ്) യുടെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് കൊണ്ടായിരുന്നു കൃഷി.
ഡിസംബര്‍ 18ന് തുടക്കമായ കുറുന്തോട്ടി വിളവെടുപ്പ് കുടുംബശ്രീ അംഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമാക്കി.വാര്‍ഡ് മെമ്പര്‍ പി.കെ. അനിതയുടെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സുനിത കുറുന്തോട്ടി വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. യശോദ, ടി.എ. ഹിദായത്തുള്ള, വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു പി.എം, മെമ്പര്‍ സെക്രട്ടറി എം.കെ. ആല്‍ഫ്രെഡ്, സി.ഡി.എസ് മെമ്പര്‍മാരായ ടി.സി. സത്യഭാമ, എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ടി.എ. നസീമ എന്നിവരും കുടുംബശ്രീ അംഗങ്ങളും വിളവെടുപ്പ് ഉത്സവത്തിന്റെ ഭാഗമായി.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 1087 തൊഴില്‍ ദിനങ്ങള്‍ കുറുന്തോട്ടി കൃഷിയിലൂടെ സൃഷ്ടിക്കാനായി. കുറുന്തോട്ടി തൈകള്‍ വിറ്റഴിച്ചും വരുമാനം ലഭിക്കും.