സംരംഭകത്വം ആശയങ്ങളുണ്ടോ… എങ്കില്‍ നേടാം സമ്മാനം

നൂതന സംരംഭ ആശയങ്ങള്‍ ഉള്ളിലുള്ളവരാണോ നിങ്ങള്‍. എങ്കില്‍ അത് പങ്കുവച്ച് 5000 രൂപ ഒന്നാം സമ്മാനം നേടാന്‍ അസുലഭ അവസരം ഇതാ. അടുത്തമാസം എറണാകുളം ജില്ലയില്‍ കുടുംബശ്രീ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ ഭാഗമായാണ് പൊതുജനങ്ങള്‍ക്കായി ‘ ഇന്നൊ എക്‌സ്‌പ്ലോസീവ് ‘ എന്ന ഈ സംരംഭ ആശയ മത്സരം നടത്തുന്നത്. 

കേരളത്തിന്റെ സാഹചര്യങ്ങള്‍ക്കനുയോജ്യമായതും സ്ത്രീ സംരംഭങ്ങള്‍ക്കുതകുന്നതുമായ 10 ലക്ഷം രൂപയില്‍ താഴെ മുതല്‍ മുടക്ക് വരുന്നതുമായ സംരംഭങ്ങളുടെ ആശയങ്ങളാണ് നല്‍കേണ്ടത്. 

ഏത് മേഖലയിലെയും ആശയങ്ങള്‍ സ്വീകരിക്കും. ആശയത്തിനൊപ്പം സംരഭത്തിന്റെ നടത്തിപ്പിനാവശ്യമായ ഭൗതികവും സാമ്പത്തികവുമായ വിശദാംശങ്ങളും രേഖപ്പെടുത്തണം. 

അവസാന തീയതി – നവംബര്‍ 30

അയക്കേണ്ട വിലാസം

sarasmelaernakulam@gmail.com

അല്ലെങ്കില്‍

ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍

കുടുംബശ്രീ മിഷന്‍ 

സിവില്‍ സ്‌റ്റേഷന്‍, രണ്ടാം നില

കാക്കനാട്, എറണാകുളം 682030