സംസ്ഥാനത്തെ എല്ലാ ഡി.വൈ.എസ്.പി/ എ.സി.പി ഓഫീസുകളിലും കുടുംബശ്രീ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ക്ക് തുടക്കം

സംസ്ഥാനത്തെ എല്ലാ ഡി.വൈ.എസ്.പി/ എ.സി.പി ഓഫീസുകളിലും കുടുംബശ്രീ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ക്ക് തുടക്കം

കേരളത്തിലെ സ്ത്രീകള്‍ സാമൂഹികമായും സാംസ്കാരികമായും സാമ്പത്തിക-രാഷ്ട്രീയ ബഹുമുഖ തലങ്ങളില്‍ ശാക്തീകരിക്കപ്പെട്ടിട്ടുണ്‍െന്നും അതില്‍ കുടുംബശ്രീ സുപ്രധാന പങ്കു വഹിച്ചിട്ടുണ്‍െന്നും തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കേരളത്തിന്‍റെ എല്ലാ മേഖലകളിലും കുടുംബശ്രീ അതിന്‍റെ മുഖമുദ്ര ചാര്‍ത്തിയിട്ടുണ്ട്ണ്‍്. ഈ നിലയില്‍ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ഇടപെടുന്ന പ്രസ്ഥാനം എന്ന നിലയില്‍ അതിന്‍റെ പ്രവര്‍ത്തനങ്ങളെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ ഡി.വൈ.എസ്.പി/ എ.സി.പി ഓഫീസുകളിലും കുടുംബശ്രീ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച (15-03-2025) പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലെ ഡി.വൈ.എസ്.പി ഓഫീസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  

ആഭ്യന്തര വകുപ്പുമായി ചേര്‍ന്ന് സംസ്ഥാനത്തെ എല്ലാ ഡി.വൈ.എസ്.പി/ എ.സി.പി ഓഫീസുകളുടെ   പരിധിയില്‍ വരുന്ന പോലീസ് സ്റ്റേഷനുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരില്‍ അടിയന്തിര മാനസിക പിന്തുണയും ക്ഷേമവും ആവശ്യമുള്ളവര്‍ക്ക് കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി മാനസിക പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്‍ററുകള്‍ നടപ്പാക്കുന്നത്.

പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ ഡി.വൈ.എസ്.പി ഓഫീസ് പരിധിയിലെ പുതുനഗരം പോലീസ് സ്റ്റേഷന്‍, ഷൊര്‍ണ്ണൂര്‍ ഡി.വൈ.എസ്.പി ഓഫീസ് പരിധിയിലെ ഒറ്റപ്പാലം പോലീസ് സ്റ്റേഷന്‍, പാലക്കാട് ഡി.വൈ.എസ്.പി ഓഫീസ്, ആലത്തൂര്‍ ഡി.വൈ.എസ്.പി ഓഫീസ് പരിധിയിലെ വടക്കഞ്ചേരി പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുന്നത്. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ ഡോ.ആര്‍ ബിന്ദു, ആലപ്പുഴ ചേര്‍ത്തലയില്‍ പി.പ്രസാദ്, മലപ്പുറം താനൂര്‍, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ വി.അബ്ദു റഹ്മാന്‍ എന്നീ മന്ത്രിമാരും അതത് സനേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു. ഇതു കൂടാതെ സംസ്ഥാനത്തൊട്ടാകെ വിവിധഡി.വൈ.എസ്.പി/എ.സി.പി ഓഫീസുകളില്‍ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയില്‍ 36 എം.എല്‍.എമാരും പങ്കെടുത്തു.

ആഴ്ചയില്‍ രണ്ടു ദിവസം പ്രവര്‍ത്തിക്കുന്ന സെന്‍ററുകളില്‍  പരിശീലനം ലഭിച്ച കമ്മ്യണിറ്റി കൗണ്‍സിലര്‍മാരുടെ സേവനം   ലഭ്യമാകും. വനിതാശിശു സൗഹൃദമായ കൗണ്‍സലിങ് മുറി, ശുചിമുറി സൗകര്യം, കുടിവെള്ളം എന്നിവ സെന്‍ററില്‍ ഉണ്ടാകും. കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങളും ഉായിരിക്കും. കുടുംബശ്രീ സംവിധാനമോ ആവശ്യമായ സര്‍ക്കാര്‍ സംവിധാനങ്ങളോ ഉപയോഗിച്ച് ആവശ്യമായ കേസുകളില്‍ പുനരധിവാസം നല്‍കും. സെന്‍ററിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ പിന്തുണ പോലീസ് ഉറപ്പു വരുത്തണം. പോലീസ് സ്റ്റേഷനില്‍ എത്തുന്ന ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍, കുട്ടികളുമായി ബന്ധപ്പെട്ട കേസുകള്‍, കുടുംബ പ്രശ്നങ്ങള്‍, മാനസിക പിന്തുണ ആവശ്യമായ മറ്റു കേസുകള്‍ എന്നിവ എക്സ്റ്റന്‍ഷന്‍ സെന്‍ററിലേക്ക് റഫര്‍ ചെയ്യാം. ഇത്തരം കേസുകള്‍ സ്റ്റേഷനിലെ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തും.

സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബിനുമോള്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.കെ. ചന്ദ്രദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക, ജില്ലാ പോലീസ് മേധാവി അജിത് കുമാര്‍ ഐ.പി.എസ്, അസിസ്റ്റന്‍റ് പോലീസ് സൂപ്രണ്ട് രാജേഷ് കുമാര്‍ ഐ.പി.എസ് എന്നിവര്‍ വിശിഷ്ടാതിഥികളായി. പാലക്കാട് നഗരസഭാധ്യക്ഷ പ്രമീല ശശിധരന്‍, അഡീഷണല്‍ പോലീസ് സൂപ്രണ്ട് പി.സി ഹരിദാസന്‍, പാലക്കാട് സൗത്ത് കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷ പി.ഡി റീത്ത, പാലക്കാട് നോര്‍ത്ത് സി.ഡി.എസ് അധ്യക്ഷ കെ.സുലോചന, ജില്ലാ പഞ്ചായത്ത് അംഗം സുബാഷ്, വാര്‍ഡ് കൗണ്‍സിലര്‍ ശൈലജ എന്നിവര്‍ ആശംസിച്ചു. ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലെ പോലീസ് ഇന്‍സ്പെക്ടര്‍ എ.ആദംഖാന്‍ സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍ അനുരാധ നന്ദിയും പറഞ്ഞു.