സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക അവാര്‍ഡ് മലപ്പുറം ജില്ലയിലെ ‘സഞ്ജീവനി’ യൂണിറ്റിന് 

വ്യവസായ വകുപ്പിന്റെ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭക അവാര്‍ഡുകളില്‍ ഉത്പാദന മേഖലയിലെ മികച്ച വനിതാ സംരംഭത്തിനുള്ള അവാര്‍ഡാണ് താഴേക്കാട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ യൂണിറ്റ് സ്വന്തമാക്കിയത്.

അമൃതം ന്യൂട്രിമിക്‌സ്, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൗമാരപ്രായക്കാര്‍ക്കും വയോജനങ്ങള്‍ക്കുമുള്ള പോഷകാഹാരം, കേക്ക്, ബിസ്‌കറ്റ് എന്നിങ്ങനെയുള്ള ഉത്പന്നങ്ങളാണ് ഇവര്‍ തയാറാക്കുന്നത്. ജീവാസ് എന്ന പേരില്‍ ഇവര്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്. യൂണിറ്റ് മാനേജര്‍ പി. ഉമ്മുസല്‍മ, മറിയാമ്മ ജോര്‍ജ്ജ്, എം. സുശീല, എം. വിജയശ്രീ, എം. കമലം, എം. ഫാത്തിമ, പി. അംബിക, എം. ശോഭ, ഷീബു, അജിഷ എന്നിവരുടെ നേതൃത്വത്തിലാണ് 2006ല്‍ തുടക്കമിട്ട ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്.

ഫെബ്രുവരി 28ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവില്‍ നിന്ന് യൂണിറ്റ് അംഗങ്ങള്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി.