‘ഓണം ഉത്സവ്’ ഓണ്‍ലൈന്‍ ഷോപ്പിങ് മേളയില്‍ 65.28 ലക്ഷം രൂപ വിറ്റുവരവ്

കുടുംബശ്രീയുടെ ഇ-കൊമേഴ്സ് പോര്‍ട്ടലായ www.kudumbashreebazaar.com ലൂടെ ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഞങ്ങള്‍ നടത്തിയ ഓണ്‍ലൈന്‍ ഷോപ്പിങ് മേളയില്‍ 65.28 ലക്ഷം രൂപയുടെ വിറ്റുവരവ്. ഒരു മാസത്തോളം നീണ്ട മേളയില്‍ 45,730 ഓര്‍ഡറുകളാണ് ലഭിച്ചത്.
കോവിഡ് പ്രതിസന്ധിയിലെത്തുന്ന ഓണക്കാലത്ത് കുടുംബശ്രീ സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും മികച്ച വിറ്റുവരവ് നേടിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ ഈ ഓണ്‍ലൈന്‍ വിപണന മേള സംഘടിപ്പിച്ചത്.  

മികച്ച ഡിസ്‌കൗണ്ടുകളും കോംബോ ഓഫറുകളുമെല്ലാം ഉള്‍ക്കൊള്ളിച്ച് നടത്തിയ മേളയില്‍ വന്‍തോതിലുള്ള ജനപങ്കാളിത്തമാണുണ്ടായത്. ഓഗസ്റ്റ് 31ന് അവസാനിക്കേണ്ടിയിരുന്നുവെങ്കിലും അന്ന് 3200ലേറെ ഓര്‍ഡറുകള്‍ ലഭിച്ചതിനാല്‍ തന്നെ മേള സെപ്റ്റംബര്‍ 15 വരെ നീട്ടുകയായിരുന്നു.

കുടുംബശ്രീ സംരംഭകര്‍ തയാറാക്കുന്ന മസാലപ്പൊടികള്‍, തുണിത്തരങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ തുടങ്ങീ 2017 ഉത്പന്നങ്ങളാണ് മേളയുടെ ഭാഗമായി വില്‍പ്പനയ്ക്കുണ്ടായിരുന്നത്. 40% വരെയായിരുന്നു ഡിസ്‌കൗണ്ട്. 1000 രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 10% അധിക ഡിസ്‌കൗണ്ടുമുണ്ടായിരുന്നു. കൂടാതെ തപാല്‍ വകുപ്പുമായി ചേര്‍ന്ന് ഇന്ത്യയിലെവിടെയും സൗജന്യ ഹോം ഡെലിവറിയും ആകര്‍ഷണീയമായ കോംബോ ഓഫറുകളും നല്‍കിയിരുന്നു.

മേള  അവസാനിച്ച ദിനമായ സെപ്റ്റംബര്‍ 15ന് 9659 ഓര്‍ഡറുകളെന്ന മികച്ച നേട്ടം സ്വന്തമാക്കാനുമായി.  ഓരോ ജില്ലയിലെയും ഓര്‍ഡറുകളുടെ വിശദാംശങ്ങള്‍ താഴെ നല്‍കുന്നു. (ജില്ല – ജില്ലയിലെ സംരംഭകര്‍ക്ക് ലഭിച്ച ഓര്‍ഡറുകള്‍ – ഈ ഓര്‍ഡര്‍ തുക – ജില്ലകളില്‍ നിന്നും ലഭിച്ച ഓര്‍ഡറുകള്‍ (ഉപഭോക്താക്കളുടെ ലൊക്കേഷന്‍ അനുസരിച്ച്), ജില്ലകളില്‍ നിന്ന് ലഭിച്ച ഓര്‍ഡര്‍ തുക (ഉപഭോക്താക്കളുടെ ലൊക്കേഷന്‍ അനുസരിച്ച്)).

1. തിരുവനന്തപുരം  –  2453 –  3,34,726 – 6077 – 8,14,681
2. കൊല്ലം  –  2724  – 3,37,639 – 2353  –  3,35,512
3. പത്തനംതിട്ട –  794  -1 ,65,064 – 378 – 64,200
4. ആലപ്പുഴ  –  402  – 58,829 – 606 – 98,691
5. കോട്ടയം  –  2880  – 3,67,649 – 4244 – 5,49,310
6. ഇടുക്കി  –  875  – 1,36,061 – 757 – 1,05,149
7. എറണാകുളം  –  8950  –  12,65,749 -15,274  – 21,88,917
8. തൃശ്ശൂര്‍ –  5633  – 7,94,484 – 2940 – 4,09,166
9. പാലക്കാട്  –   2087  – 3,38,547  – 357  – 59,530
10. മലപ്പുറം –  676  – 95,186 – 555 – 84,932
11. കോഴിക്കോട്   –  4034  –  5,35,998  –  2256  – 3,01,705
12. വയനാട്  –  1515  –  2,43,830  – 326 – 53,440
13. കണ്ണൂര്‍ –  10,389 –  15,31,908  –  8477 – 12,48,389
14. കാസര്‍ഗോഡ്  –  2318 – 3, 22,526  –  805 – 1,08,120
ആകെ –  45730 – 65,28,197  – 45,730 –  65,28,197.