തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദാരിദ്ര്യ ലഘൂകരണ പദ്ധതി (വി.പി.ആര്‍.പി / യു.പി.ആര്‍.പി) രൂപീകരണം കുടുംബശ്രീയിലൂടെ ; പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം.

പദ്ധതികള്‍ ഡിസംബര്‍ പത്തിനകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സമര്‍പ്പിക്കും.

ഓരോ നാടിന്റെയും സമ്പൂര്‍ണ്ണ വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യ ത്തോടെ കുടുംബശ്രീ മുഖേന തയാറാക്കുന്ന ദാരിദ്ര്യ ലഘൂകരണ പദ്ധതി (വി.പി.ആര്‍.പി – വില്ലെജ് പോവര്‍ട്ടി റിഡക്ഷന്‍ പ്ലാന്‍ / യു.പി.ആര്‍.പി – അര്‍ബന്‍ പോവര്‍ട്ടി റിഡക്ഷന്‍ പ്ലാന്‍) രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. സാധാരണക്കാരുടെ ആവശ്യങ്ങള്‍ അയല്‍ക്കൂട്ടതല ത്തില്‍ ചര്‍ച്ച ചെയ്ത്, വാര്‍ഡ് തലത്തില്‍ അയല്‍ക്കൂട്ടാംഗങ്ങള്‍ വഴി ക്രോഡീകരിച്ച്, സി.ഡി.എസ് തലത്തിലാണ് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും പദ്ധതികള്‍ തയാറാക്കുന്നത്. അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന പദ്ധതിയിലേക്ക് കൂട്ടിച്ചേര്‍ക്കുന്ന തിനായി ഈ പദ്ധതി രേഖ ഡിസംബര്‍ പത്തിനകം സമര്‍പ്പിക്കും.

കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം രാജ്യത്തെ എല്ലാ ഗ്രാമ പഞ്ചാ യത്തുകളും കഴിഞ്ഞവര്‍ഷം, 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഗ്രാമ പഞ്ചായത്ത് വികസന പദ്ധതി (ജി.പി.ഡി.പി) തയാറാക്കിയിരുന്നു. ഈ വികസന പദ്ധതിക്കൊപ്പം വി.പി. ആര്‍.പി തയാറാക്കി സംയോജിപ്പിക്കുകയും ചെയ്തിരുന്നു. 2021-22 വര്‍ഷത്തേക്ക് കേരളത്തി ലെ 941 പഞ്ചായത്തുകളിലും വി.പി.ആര്‍.പി ‘ഗ്രാമകം 2020’ എന്ന പ്രത്യേക ക്യാമ്പെയ്‌നിലൂടെ കുടുംബശ്രീയാണ് തയാറാക്കി നല്‍കിയത്. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് വി.പി.ആര്‍.പി തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഗ്രാമീണമേഖലയില്‍ ‘ഗ്രാമകം 2021’ എന്ന ക്യാമ്പെ യ്നിലൂടെയാണ് കുടുംബശ്രീ നടത്തുന്നത്. പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായ ത്തോടെയാണ് ഗ്രാമീണ മേഖലയിലെ ആവശ്യങ്ങളുടെ വിവരശേഖരണം നടത്തുന്നത്. ഇതോടൊപ്പം തന്നെ നഗര മേഖലയില്‍ യു.പി.ആര്‍.പി രൂപീകരണത്തിന്റെ ഭാഗമായി, വിവിധ ആവശ്യങ്ങളുടെ വിവരശേഖരണവും ഇത്തവണ കുടുംബശ്രീ സംഘടനാ സംവിധാനം മുഖേന നടപ്പിലാക്കുന്നു. പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിശീലകരെ തെരഞ്ഞെടുക്കുകയും മാസ്റ്റര്‍ പരിശീലകരുടെ പരിശീലനം പൂര്‍ത്തീകരിക്കുകയും ചെയ്തുക ഴിഞ്ഞു. ജില്ലാ പരിശീലകരുടെ പരിശീലനം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. തുടര്‍ന്ന് ഇവര്‍ സി.ഡി.എസ്, എ.ഡി.എസ് പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി പദ്ധതി രൂപീകരണ പ്രവര്‍ത്ത നങ്ങളിലേക്ക് കടക്കും.

വിവിധ ക്ഷേമ പെന്‍ഷനുകള്‍, ഇന്‍ഷ്വറന്‍സ് പരിരക്ഷ, തൊഴിലുറപ്പ് കാര്‍ഡ് തുടങ്ങീ വ്യക്തികള്‍ക്കുള്ള അവകാശാധിഷ്ഠിത പദ്ധതികള്‍, കാര്‍ഷികം, മൃഗസംരക്ഷണം, ചെറുകിട സംരംഭം, വിപണനം എന്നിങ്ങനെയുള്ള മേഖലകളില്‍ വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കുമൊ ക്കെ ആവശ്യമുള്ള ഉപജീവന പദ്ധതികള്‍, മദ്യപാനം, പരിസ്ഥിതി പ്രശ്നങ്ങള്‍, പരിസര മലി നീകരണം തുടങ്ങീ പ്രാദേശികമായ പൊതുസാമൂഹ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള സാമൂഹ്യ വികസന പദ്ധതികള്‍, പൊതു ആസ്തികളുടെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണവും വികസനവും (റോഡ്, കുടിവെള്ളം, ആരോഗ്യം തുടങ്ങിയ) ഉള്‍പ്പെടുന്ന പദ്ധതികള്‍ എന്നിവ ദാരിദ്ര്യ ലഘൂകരണ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഇത് സംബന്ധിച്ച ആവശ്യങ്ങള്‍ ജനങ്ങളില്‍ നിന്ന് സ്വീകരിച്ചുകൊണ്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ പദ്ധതി തയാറാക്കി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്  സമര്‍പ്പിക്കുന്ന പ്രക്രിയയാണ് യു.പി. ആര്‍.പി / വി.പി.ആര്‍.പി രൂപീകരണത്തിലൂടെ നടക്കുന്നത്.

കൂടാതെ കഴിഞ്ഞതവണത്തെ വിവരശേഖരണ രേഖയുടെ അടിസ്ഥാനത്തില്‍ സി.ഡി.എസ് തലത്തില്‍ തൊഴിലുറപ്പ് ജോബ് കാര്‍ഡ് മേള, ജീവന്‍ സുരക്ഷാ ക്യാമ്പെയ്ന്‍ എന്ന ഇന്‍ഷുറന്‍സ് ക്യാമ്പെയ്ന്‍, ജൈവ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഹരിത സഭാ ക്യാമ്പെയ്ന്‍, ഉപജീവന വികസന ക്യാമ്പെയ്ന്‍, നൈപുണ്യ ക്യാമ്പെയ്ന്‍, ബാലസഭ ഉള്‍പ്പെടുത്തല്‍ ക്യാമ്പെയ്ന്‍, സാമൂഹ്യ വികസന ക്യാമ്പെയ്ന്‍ തുടങ്ങിയവയും സംഘടിപ്പി ക്കും. കൂടാതെ 100% കോവിഡ് വാക്സിനേഷന്‍ ഉറപ്പാക്കുന്ന ക്യാമ്പെയ്ന്‍, അസംഘടിത തൊഴിലാളികളെ ഇ-ശ്രം (E-shram) പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്ന ക്യാമ്പെയ്ന്‍, സ്വച്ഛ് സര്‍വേക്ഷന്‍ ക്യാമ്പെയ്ന്‍ എന്നിവയും സംഘടിപ്പിക്കും.