അന്താരാഷ്ട്ര വിപണന മേള (ഐ.ഐ.ടി.എഫ്) പുരോഗമിക്കുന്നു

40ാം അന്താരാഷ്ട്ര വിപണന മേള (ഐ.ഐ.ടി.എഫ്) ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ പുരോഗമിക്കുന്നു. ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്റെയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മേളയില്‍ കുടുംബശ്രീയും പങ്കെടുക്കുന്നു. ഐ.ഐ.ടി.എഫിലെ കേരള പവലിയനില്‍ കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളുടെ വിപണനം നടത്തുന്നതിനായുള്ള കൊമേഴ്‌സ്യല്‍ സ്റ്റാള്‍, ‘സ്വയം പര്യാപ്ത ഇന്ത്യ’ എന്ന വിഷയം ആസ്പദമാക്കി കുടുംബശ്രീ ഉപജീവന പ്രവര്‍ത്തനങ്ങള്‍/സംരംഭ പദ്ധതികള്‍ വിശദീകരിക്കുന്ന പ്രത്യേക തീം സ്റ്റാള്‍, ഫുഡ് കോര്‍ട്ടില്‍  കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകളുടെ രണ്ട് സ്റ്റാളുകള്‍ എന്നിവയുണ്ട്.

ഗ്രാമപ്രദേശങ്ങളിലെ സംരംഭകരുടെ മികച്ച ഉത്പന്നങ്ങള്‍ ഇന്ത്യയൊട്ടാകെ പരിചയപ്പെടുത്തുന്നതിന് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം സംഘടിപ്പിക്കുന്ന സരസ് മേളയും ഐ.ഐ.ടി.എഫിലുണ്ട്. സരസ് മേളയില്‍ കുടുംബശ്രീ സംരംഭകരുടെ ആറ് സ്റ്റാളുകളാണുള്ളത്. നവംബര്‍ 14ന് ആരംഭിച്ച മേള 27 ന് സമാപിക്കും.