ശ്രദ്ധ നേടി കാസര്‍ഗോഡിന്റെ യുവാഗ്നി കലാജാഥ

കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകളുടെ പ്രചാരണാര്‍ത്ഥം കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ ടീം സംഘടിപ്പിച്ച യുവാഗ്നി കാലാജാഥ ശ്രദ്ധേയമായി. കൂടുതല്‍ യുവതികളെ ഓക്‌സിലറി ഗ്രൂപ്പിന്റെ ഭാഗമാക്കുക കൂടി ലക്ഷ്യമിട്ടാണ് ഈ കലാജാഥ സംഘടിപ്പിച്ചത്. നവംബര്‍ 15 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ നടന്ന കലാജാഥയുടെ തുടക്കം കാസര്‍ഗോഡ് പുതിയ ബസ്റ്റാന്‍ഡിലായിരുന്നു. ചെറുവത്തൂര്‍ ടൗണില്‍ ജാഥ അവസാനിച്ചു. കാസര്‍ഗോഡ് ജില്ലാ മിഷന്‍ ടീം അംഗങ്ങളാണ് കലാജാഥയില്‍ പങ്കെടുത്തത്.

മഞ്ചേശ്വരം ഗവണ്‍മെന്റ് കോളേജ്, കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജ്, മുന്നാട് പീപ്പിള്‍സ് കോളേജ്. രാജപുരം സെന്റ് പയസ് കോളേജ്, പെരിയ എസ്.എന്‍ ട്രസ്റ്റ്, കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, ആളുകള്‍ കൂടുന്ന ഇടങ്ങളായ ബസ് സ്റ്റാന്‍ഡുകള്‍, ടൗണ്‍ഷിപ്പുകള്‍ എന്നിങ്ങനെ ഇരുപത് ഇടങ്ങളില്‍ കലാജാഥ എത്തി പ്രകടനം നടത്തി.