‘സ്ത്രീപക്ഷ നവകേരളം’- എന്‍.എസ്.എസ് ക്യാമ്പുകളില്‍ ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ പരിശീലനം സംഘടിപ്പിച്ച് കണ്ണൂര്‍

കുടുംബശ്രീയുടെ ‘സ്ത്രീപക്ഷ നവകേരളം’ സംസ്ഥാനതല ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്) ക്യാമ്പുകളില്‍ ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ പരിശീലനം സംഘടിപ്പിച്ച് കണ്ണൂര്‍ ജില്ലാ മിഷന്‍. ജില്ലയിലെ വിവിധ സ്‌കൂളുകളിലും കോളേജുകളിലുമായി നടക്കുന്ന എന്‍.എസ്.എസ് ക്യാമ്പുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.

പാലായാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കണ്ണൂര്‍ ടൗണ്‍ സ്‌കൂള്‍, നടുവില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തോട്ടട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അഴീക്കല്‍ ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചേലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മാതാമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കല്ലിയാശേരി പോളി ടെക്നിക് സ്‌കൂള്‍, പയ്യന്നൂര്‍ കോളേജ് എന്നിവിടങ്ങളിലെ എന്‍.എസ്.എസ് ക്യാമ്പുകളില്‍ ‘സമദര്‍ശന്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ പരിശീലനം നല്‍കിയത്.

ജെന്‍ഡറും സെക്‌സും, ജെന്‍ഡര്‍ ഐഡന്റിറ്റി , ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി, ജെന്‍ഡര്‍ ന്യൂട്രാലിറ്റി തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള ക്ലാസ്സുകളാണ് പരിശീലന പരിപാടിയുടെ ഭാഗമായി നല്‍കിയത്. ജില്ലാ ജെന്‍ഡര്‍ പ്രോഗ്രാം മാനേജര്‍, സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ഉദ്യോഗസ്ഥര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു. ഈ പരിശീലന പരിപാടിയോട് വിദ്യാര്‍ഥികളുടെ പ്രതികരണം ഏറെ മികച്ചതായിരുന്നു. വരും ദിവസങ്ങളില്‍ നിരവധി എന്‍.എസ്.എസ് ക്യാമ്പുകളില്‍ ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.