ദേശീയ സരസ് മേള 2022 – ലോഗോ ക്ഷണിക്കുന്നു

മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 10 വരെ തിരുവനന്തപുരത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയതലത്തിലുള്ള ഉത്പന്ന വിപണനമേളയായ സരസ് മേള 2022നായുള്ള ലോഗോ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 5000 രൂപയാണ് സമ്മാനം. 

തിരുവനന്തപുരത്തിന്റെ സാമൂഹ്യ, സാംസ്‌ക്കാരിക തനിമയും സ്ത്രീശാക്തീകരണ രംഗത്ത് കുടുംബശ്രീയുടെ ഇടപെടലുകളും പ്രതിഫലിക്കുന്ന ലോഗോയാണ് തയാറാക്കേണ്ടത്. ലോഗോകള്‍ tvmsaras2022@gmail.com എന്ന ഇ- മെയില്‍ വിലാസത്തില്‍ അയയ്ക്കാം. അവസാനതീയതി ഫെബ്രുവരി 28. ലോഗോയുടെ ഒറിജനല്‍ വര്‍ക്ക് ഫയല്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് അയച്ച് നല്‍കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഉപയോഗിക്കാനുള്ള പൂര്‍ണ്ണമായ അവകാശം കുടുംബശ്രീയ്ക്ക് മാത്രമായിരിക്കും. 

തിരുവനന്തപുരം കനകക്കുന്ന് പാലസ് ഗ്രൗണ്ടിലാണ് മേള സംഘടിപ്പിക്കുന്നത്. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (എന്‍.ആര്‍.എല്‍.എം) ഭാഗമായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടത്തുന്ന സരസ് മേളകളില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും സംരംഭകരുടെ ഉത്പന്നങ്ങള്‍ വിപണനത്തിനായി എത്തിക്കുന്നു. കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ രുചിവൈവിധ്യങ്ങള്‍ ലഭിക്കുന്ന ഇന്ത്യ ഫുഡ് കോര്‍ട്ടും മേളയുടെ ഭാഗമായുണ്ടാകും.  മത്സരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് – 0471 2447552.