കുടുംബശ്രീ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഗ്രാമവികസന മന്ത്രാലയം പ്രതിനിധികള്‍ കേരളത്തില്‍ എത്തി. സച്ചിന്‍ ശിവജി ഘാഡ്‌ഗെ, പ്രവീണ്‍ റുഷി കൊര്‍ഗന്തിവര്‍, പ്രദീപ് രാമചന്ദ്ര മാനെ, വിജയസിങ് ഗോകുല്‍ദാസ് നലവാഡെ, ശരത്ചന്ദ്ര യശ്വന്തി മലി, ധനഞ്ജയ് ബാല്‍കൃഷ്ണ ഖതവ്കര്‍, സന്തോഷ് ലക്ഷ്മണ്‍ ഷിന്‍ഡെ എന്നിവരാണ് മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് എത്തിയത്.
കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ്, കുടുംബശ്രീ എന്‍.ആര്‍.ഒ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സജിത് സുകുമാരന്‍, കുടുംബശ്രീ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജറും ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം സി.ഇ.ഒ ഇന്‍ചാര്‍ജ്ജുമായ അനീഷ് കുമാര്‍ എം.എസ് എന്നിവരുമായും സംഘം സംവദിച്ചു.