കുടുംബശ്രീ മാതൃക പകര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഡല്‍ഹി വനിതാ കമ്മീഷന്‍ അംഗങ്ങള്‍ കേരളത്തിലെത്തി വിശദമായ പഠന സന്ദര്‍ശനം നടത്തി. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍, അംഗങ്ങളായ ഫിര്‍ദോസ്, വന്ദന സിങ്, റിസര്‍ച്ച് അസോസിയേറ്റ് സാക്ഷി സൗരഭ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ദീപിക സിങ്, റിസര്‍ച്ച് ഓഫീസര്‍ സൗരഭ് സിങ് എന്നീ ആറംഗ സംഘമാണ് പഠനം നടത്തുന്നത്.
മാര്‍ച്ച് രണ്ട് മുതല്‍ നാല് വരെ തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകളില്‍ കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ കണ്ടറിഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഐ.എ.എസ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് എന്നിവരുമായി സംഘം സംവദിച്ചു.
തിരുവനന്തപുരത്തും കൊല്ലത്തുമായി അയല്‍ക്കൂട്ടം, ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍, പിങ്ക് കഫെ, അപ്പാരല്‍ പാര്‍ക്ക്, ഷീ ലോഡ്ജ്, ആര്‍.ഒ പ്ലാന്റ്, എറണാകുളത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ അയല്‍ക്കൂട്ടം, കൊച്ചി മെട്രോ, സമൃദ്ധി ജനകീയ ഹോട്ടല്‍ എന്നിവിടങ്ങളിലുമെല്ലാം സംഘം സന്ദര്‍ശനം നടത്തി.