സരസ് മേള- സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 10 വരെ തിരുവനന്തപുരം ആതിഥ്യമരുളുന്ന ദേശീയ സരസ് മേളയുടെ സംഘാടക സമിതി ഓഫീസ്  തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കനകക്കുന്ന് പാലസ് ഗ്രൗണ്ടിലാണ് സരസ് മേള 2022 സംഘടിപ്പിക്കുന്നത്.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സരസ് (സെയില്‍ ഓഫ് ആര്‍ട്ടിക്കിള്‍സ് ഓഫ് റൂറല്‍ ആര്‍ട്ടിസാന്‍സ് സൊസൈറ്റി) മേള വഴി ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് പ്രചാരം നല്‍കുകയും അവര്‍ക്ക് കൂടുതല്‍ വരുമാനവും തൊഴിലും നേടിക്കൊടുക്കുകയുമാണ് ലക്ഷ്യം.

 ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ രുചിവൈവിധ്യം ലഭിക്കുന്ന ഫുഡ്‌കോര്‍ട്ടും സരസ് മേളയുടെ ഭാഗമായുണ്ടാകും.