കുടുംബശ്രീ അംഗങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ‘സര്‍ഗ്ഗം 2022’ കഥാരചനാ മത്സര വിജയികള്‍ക്കുള്ള പുരസ്കാര വിതരണം എഴുത്തുകാരിയും കേരള സാഹിത്യ അക്കാഡമി മുന്‍ വൈസ് പ്രസിഡന്റുമായ ഡോ. ഖദീജ മുംതാസ് നിര്‍വഹിച്ചു. ദേശീയ സരസ് മേള 2022 ന്റെ സമാപനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്നില്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച (ഏപ്രില്‍ 10) സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പുരസ്കാര വിതരണം. ഒന്നാം സമ്മാനാര്‍ഹയായ പാലക്കാട് സ്വദേശിനി നിത. പി (കഥ- ത്ഫൂ) 15,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. കോട്ടയം സ്വദേശിനി ധന്യ എന്‍. നായര്‍ (കഥ- തീണ്ടാരി) രണ്ടാം സ്ഥാനത്തിനുള്ള 10,000 രൂപയും പ്രശസ്തി പത്രവും ഏറ്റുവാങ്ങിയപ്പോള്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള ടി.വി. ലത (കഥ- നിരത്തുവക്കിലെ മരങ്ങള്‍) മൂന്നാം സ്ഥാനത്തിനുള്ള 5,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ഏറ്റുവാങ്ങി.ബേബി ഗിരിജ (പാലക്കാട്), ഊര്‍മ്മിള. എ (തിരുവനന്തപുരം), വിജയലക്ഷ്മി എം.കെ (കണ്ണൂര്‍), ശ്രീദേവി കെ. ലാല്‍ (എറണാകുളം), ജിഷ. എം (കണ്ണൂര്‍) എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനാര്‍ഹര്‍ക്കുള്ള 1,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും സമ്മാനിച്ചു. ഇര്‍ഫാന പി.കെ (കണ്ണൂര്‍), റാഷിദ സുബൈര്‍ എം.ടി (മലപ്പുറം), അനുജ ബൈജു (കോട്ടയം) എന്നിവര്‍ക്കും പ്രോത്സാഹന സമ്മാനം ലഭിച്ചിരുന്നു.