സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് തൃശ്ശൂര്‍ ജില്ലയിലെ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേളയില്‍ മികച്ച ഫുഡ്‌കോര്‍ട്ടിനുള്ള പുരസ്‌ക്കാരം കുടുംബശ്രീ പിടിയിലൊതുക്കി. കൂടാതെ മികച്ച കൊമേഴ്‌സ്യല്‍ സ്റ്റാളായി തെരഞ്ഞെടുക്കപ്പെട്ടതും മറ്റൊരു യൂണിറ്റുമല്ല. തിരുവില്വാമല സി.ഡി.എസിലെ ശ്രീലക്ഷ്മി ഹാന്‍ഡ്‌ലൂം എന്ന കുടുംബശ്രീ സംരംഭം ഈ ബഹുമതി സ്വന്തമാക്കി.
ഏപ്രില്‍ 18 മുതല്‍ 24 വരെയായിരുന്നു പ്രദര്‍ശന വിപണന മേള. 9 കഫേ യൂണിറ്റുകളാണ് കുടുംബശ്രീയുടേതായി ഫുഡ്‌കോര്‍ട്ടിന്റെ ഭാഗമായത്. പാനിപൂരി, ഭേല്‍പൂരി, മസാല പൂരി, വടപാവ് എന്ന് തുടങ്ങി ദോശ, അപ്പം ചപ്പാത്തി, നെയ്പത്തിരി തുടങ്ങിയ വിവിധ ഇനം വിഭവങ്ങള്‍ ഈ ഫുഡ്‌കോര്‍ട്ടിലൂടെ വിളമ്പി. 10.55 ലക്ഷം രൂപയുടെ വിറ്റുവരവും ലഭിച്ചു. 14 ഉത്പന്ന വിപണന സ്റ്റാളുകളിലായി 22 കുടുംബശ്രീ യൂണിറ്റുകളുടെ ഉത്പന്നങ്ങള്‍ വില്‍പ്പനയ്ക്കായി അണിനിരത്തി. ഇതില്‍ നിന്ന് 12.23 ലക്ഷം രൂപ വിറ്റുവരവും നേടി.
മേളയുടെ പ്രചാരണാര്‍ത്ഥം കുടുംബശ്രീ അംഗങ്ങള്‍ക്കായി ഏഴ് വ്യത്യസ്ത വിഭവങ്ങള്‍ തയാറാക്കുന്നതിന് പാചക മത്സരവും സംഘടിപ്പിച്ചിരുന്നു. 16 ബ്ലോക്കുകളിലെയും മത്സരങ്ങളില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍ ഏപ്രില്‍ 19 മുതല്‍ പ്രദര്‍ശന വേദിയില്‍ സംഘടിപ്പിച്ച ജില്ലാതല മത്സരങ്ങളില്‍ പങ്കെടുത്തു.
ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി ശ്രീ. കെ. രാജന്‍, ബഹുമാനപ്പെട്ട പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ വികസന, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ എന്നിവര്‍ പുരസ്‌ക്കാര ദാനം നിര്‍വഹിച്ചു.
പാചക മത്സരത്തതില്‍ ഒന്നാമതെത്തിയവര്‍
1. ജ്യൂസ്/ഷെയ്ക്ക് – 1. സുനിത സജയന്‍ (കാടുകുറ്റി) 2. മുനീറ (ഒരുമനയൂര്‍) 3. ബിജി ലജീഷ് (കുന്നംകുളം)
2. പായസം – 1. ശോഭ ഹരിദാസ് (പുന്നയൂര്‍ക്കുളം) 2. ജിമി ജോബി (കടവല്ലൂര്‍) 3. ഷെര്‍ലി ഷാജു (കൊടകര)
3. പരമ്പരാഗത വിഭവം – 1. ദീപ ദിനേശന്‍ (പെരിഞ്ഞനം) 2. റോളി ജോസ് (ചാഴൂര്‍) 3. ജിജി ഉണ്ണികൃഷ്ണന്‍ (പുന്നയൂര്‍)
4. സ്‌ക്വാഷ്/ജാം/ജെല്ലി – 1. ബിന്ദു പ്രഭാകരന്‍ (എളവള്ളി) 2. ശ്രുതി ടി.എസ് (മറ്റത്തൂര്‍) 3.ബിന്ദു (മുളങ്കന്നത്തുകാവ്)
5. കേക്ക് – 1. ശരണ്യ ബാബു (പെരിഞ്ഞനം) 2. ശരണ്യ (ഗുരുവായൂര്‍) 3. ശ്വേത (അവിണിശ്ശേരി)
6. പുട്ട്/ദോശ – 1. ഷീല ശിവരാമന്‍ (തൃശ്ശൂര്‍ കോര്‍പ്പറേഷന്‍) 2. രാധിക മനോജ് (ഇരിങ്ങാലക്കുട) 3. സുബൈദ കെ.എ (ചാഴൂര്‍)
7. ബേക്കറി വിഭവം- 1. സരിത എന്‍.എസ് (വെങ്കിടങ്ങ്) 2. നിറ്റി സത്യജിത്ത് (പുതുക്കാട്) 3. റോസിലി (തിരുവില്വാമല).