മഹിള അന്നസ്വരാജ് കണ്‍വെന്‍ഷനിനിലും സാന്നിധ്യമറിയിച്ച് കുടുംബശ്രീ

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവയുടെ നേരിട്ടുള്ള ക്ഷണപ്രകാരം ഡല്‍ഹിയില്‍ സംഘടിപ്പിച്ച മഹിള അന്ന സ്വരാജ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനും രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമായി ആശയങ്ങള്‍ പങ്കിടാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കൊല്ലം ജില്ലയിലെ ബിന്ദു. ബിയും പത്തനംതിട്ട ജില്ലയിലെ ബിന്ദു കോശിയും.

നവധാന്യ എന്ന എന്‍.ജി.ഒയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ഏഴ് മുതല്‍ 9 വരെ ഡല്‍ഹിയിലെ വിശ്വ യുവകേന്ദ്രയിലായിരുന്നു കണ്‍വെന്‍ഷന്‍. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള ബിന്ദു.ബിയും പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള ബിന്ദു കോശിയും കുടുംബശ്രീ കൃഷിസംഘ (ജെ.എല്‍.ജി- ജോയ്ന്റ് ലയബിളിറ്റി ഗ്രൂപ്പ്) അംഗങ്ങളാണ്. ബിന്ദു കോശി പഞ്ചായത്തിലെ മാസ്റ്റര്‍ കര്‍ഷകയും കോന്നി ബ്ലോക്ക് ജീവ ടീം അംഗവുമാണ്. കൂടാതെ ഇരുവരും കുടുംബശ്രീയുടെ ജൈവിക പ്ലാന്റ് നഴ്‌സറി വിജയകരമായി നടത്തിവരുന്നവരുമാണ്.

കണ്‍വെന്‍ഷനില്‍ പങ്കെടുത്തശേഷം ജൈവ വൈവിധ്യ സംരക്ഷണം, സുസ്ഥിര കൃഷി, ആരോഗ്യകരമായ ഭക്ഷണ സമ്പ്രദായങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വുമണ്‍ മാനിഫെസ്റ്റോ തയാറാക്കുന്നതിലും ഇരുവരും പങ്കെടുത്തു.