കുടുംബശ്രീയ്ക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്റെ അംഗീകാരം

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന കുടുംബശ്രീയുടെ സമീപനത്തിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ അംഗീകാരം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ.എസ്.യു.എം) സംഘടിപ്പിച്ച ബിസിനസ് ടു ഗവണ്‍മെന്റ് (ബിടുജി) ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലില്‍ നിന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് സ്റ്റാര്‍ട്ടപ്പ് സൗഹൃദ വകുപ്പിനുള്ള അംഗീകാരം ഏറ്റുവാങ്ങി.

അഗതിരഹിത കേരളം പദ്ധതി (പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും), സൂക്ഷ്മ സംരംഭം (മൊബൈല്‍ ആപ്ലിക്കേഷന്‍), കാര്‍ഷിക മേഖല (മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, പോര്‍ട്ടല്‍, മൊബൈല്‍ ആപ്ലിക്കേഷന്‍), മാര്‍ക്കറ്റിങ് (കുടുംബശ്രീ ബസാര്‍), ഹര്‍ഷം, നൂറുദിന പദ്ധതി (എംപ്ലോയ്‌മെന്റ് ട്രാക്കിങ്), ഹരിതകര്‍മ്മ സേന, ജനകീയ ഹോട്ടല്‍ (ബില്ലിങ് സോഫ്ട്‌വെയര്‍) എന്നിങ്ങനെ കുടുംബശ്രീ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകളുടെ സേവനമാണ് ഉപയോഗിച്ചത്.