വായനപക്ഷാചരണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ‘സാമൂഹ്യ-സാമ്പത്തിക- സ്ത്രീശാക്തീകരണത്തില്‍ കുടുംബശ്രീയുടെ പങ്ക്’ എന്ന വിഷയത്തില്‍ സംസ്ഥാനതല ലേഖന മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 10,000, 7000, 5000 രൂപ കാഷ് അവാര്‍ഡ് നല്‍കുന്നതാണ്.
ലേഖനത്തിന് പരമാവധി രണ്ടായിരം വാക്ക് മാത്രമേ ഉപയോഗിക്കാവൂ. ലേഖനങ്ങള്‍, വിദ്യാര്‍ത്ഥിയുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പ്രിൻസിപ്പാൾ/വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്-രണ്ടാംനില, മെഡിക്കല്‍ കോളേജ്.പി.ഒ. തിരുവനന്തപുരം-695 011 എന്ന വിലാസത്തില്‍ ജൂലൈ രണ്ടിന് മുമ്പായി തപാല്‍ വഴിയോ കൊറിയര്‍ വഴിയോ അയക്കേണ്ടതാണ്. വാട്‌സാപ്പ് വഴി അയക്കുന്ന രചനകള്‍ മത്സരത്തിന് പരിഗണിക്കുന്നതല്ല. കുടുംബശ്രീ സംസ്ഥാന, ജില്ലാ മിഷന്‍ ഓഫീസുകളിലെ ജീവനക്കാരുടെ മക്കള്‍/കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
കുടുംബശ്രീ വായനപക്ഷാചരണം
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനതല ഉപന്യാസ മത്സരം-നിബന്ധനകള്‍
1. ലേഖനം രണ്ടായിരം വാക്കുകളില്‍ കവിയാന്‍ പാടില്ല.
2. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പേര്, പഠിക്കുന്ന കോളേജ്, വിഷയം, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പ്രിൻസിപ്പാൾ /വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതമാണ് ലേഖനങ്ങള്‍ അയക്കേണ്ടത്.
3. കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷനിലെ ജീവനക്കാരുടെ മക്കള്‍/കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
4. മത്സരം സംബന്ധിച്ച് വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
5. ലേഖനം എഴുതിയ കടലാസില്‍ വിദ്യാര്‍ത്ഥിയുടെ പേരോ മറ്റു വിവരങ്ങളോ എഴുതാന്‍ പാടില്ല.
6. ലേഖനങ്ങള്‍ തപാല്‍ വഴിയോ കൊറിയര്‍ വഴിയോ അയക്കേണ്ടതാണ്.
7. വാട്‌സാപ്പ് വഴി അയക്കുന്ന ലേഖനങ്ങള്‍ മത്സരത്തിന് പരിഗണിക്കുന്നതല്ല.
8. ലേഖനങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ രണ്ട്.
ലേഖനങ്ങള്‍ അയക്കേണ്ട വിലാസം
പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍
കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍
ട്രിഡ ബില്‍ഡിങ്ങ്-രണ്ടാംനില
മെഡിക്കല്‍ കോളേജ്.പി.ഒ
തിരുവനന്തപുരം-695 011