നല്‍കാം ഒരു പുസ്തകം പള്ളിക്കൂടത്തിലേക്ക് ക്യാമ്പയിന് തുടക്കം

പൊതുവിദ്യാലയങ്ങളിലെ ഗ്രന്ഥശാലകളിലേക്ക് ഓരോ അയല്‍ക്കൂട്ടത്തില്‍ നിന്നും ഒരു പുസ്തകം സംഭാവനയായി നല്‍കി വരുംതലമുറയ്ക്ക് വായിച്ചുവളരാന്‍ അവസരമൊരുക്കുന്ന കുടുംബശ്രീയുടെ ‘നല്‍കാം ഒരു പുസ്തകം പള്ളിക്കൂടത്തിലേക്ക്’  ക്യാമ്പയിന് തുടക്കം.

ജൂണ്‍ 19 ന് ആരംഭിച്ച വായനാപക്ഷാചരണത്തോട് അനുബന്ധിച്ചാണ്  ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. അയല്‍ക്കൂട്ടാംഗങ്ങള്‍ എല്ലാപേരും ചേര്‍ന്ന് ഒരു പുസ്തകം വാങ്ങിയോ ശേഖരിച്ചോ അടുത്തുള്ള പൊതുവിദ്യാലയത്തിലേക്ക് നല്‍കുന്നു. ഒന്നില്‍ക്കൂടുതല്‍ പുസ്തകങ്ങളും ഇത്തരത്തില്‍ നല്‍കാനാകും. കുടംബശ്രീയുടെ വിവിധ ഓഫീസുകള്‍ കേന്ദ്രീകരിച്ചും ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.