സംരംഭകത്വത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഒരുക്കുന്ന സൗജന്യ പരിശീലനം നേടാന്‍ അവസരം – രജിസ്റ്റര്‍ ചെയ്യാം

ദേശീയ വനിതാ കമ്മീഷനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) കോഴിക്കോടും സംയുക്തമായി നടത്തുന്ന സംരംഭകത്വ പരിശീലന പരിപാടിയില്‍ സൗജന്യമായി പങ്കെടുക്കാന്‍ കുടുംബശ്രീ വനിതകള്‍ക്ക് അവസരം. നിലവിലുള്ള കുടുംബശ്രീ സംരംഭകര്‍ക്കും സംരംഭങ്ങള്‍ ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ക്കും ഈ  ഓണ്‍ലൈന്‍ പരിശീലനത്തില്‍ പങ്കെടുക്കാനാകും.

  സംരംഭങ്ങള്‍ ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഫൗണ്ടേഷന്‍ ട്രെയിനിങ്ങും നിലവില്‍ സംരംഭകരായവര്‍ക്ക് അഡ്വാന്‍സ് ട്രെയിനിങ്ങുമാണ് നല്‍കുക. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കും. https://innovateindia.mygov.in/entrepreneurship-program…/ എന്ന ലിങ്കില്‍ പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. അയല്‍ക്കൂട്ടാംഗങ്ങള്‍ക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും ഈ മികച്ച അവസരം പരമാവധി പ്രയോജനപ്പെടുത്താം.