ബഡ്‌സ് സ്ഥാപനങ്ങളില്‍ ഓണറേറിയം വർദ്ധനവ്

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്കായി കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സംയോജിച്ച് നടത്തുന്ന ബഡ്സ് സ്‌കൂളുകളിലെയും  ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകളിലെയും ജീവനക്കാരുടെ ഹോണറേറിയം വർദ്ധിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി.

സ്പെഷ്യല്‍ ടീച്ചര്‍ക്ക് 32,560 രൂപ വരെ ശമ്പളമായി നല്‍കാം. അസിസ്റ്റന്റ് ടീച്ചര്‍ക്ക് 24,520 രൂപ, ആയമാര്‍ക്ക് 18,390 രൂപ വരെയും നല്‍കാനാണ് അനുമതി. പ്രൊഫഷണല്‍ ബിരുദമുള്ള ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ സ്പെഷ്യലിസ്റ്റുകള്‍ക്ക് പ്രതിദിനം 1,180 രൂപ നിരക്കിലും ഓണറേറിയം നല്‍കാനാകും.

നിലവില്‍ 342 ബഡ്സ് സ്ഥാപനങ്ങളിലായി 9545 പരിശീലനാര്‍ത്ഥികളുണ്ട്. 404 സ്പെഷ്യല്‍ ടീച്ചര്‍മാരും 126 അസിസ്റ്റന്റ് ടീച്ചര്‍മാരും 397 ആയമാരും ഈ സ്ഥാപനങ്ങളില്‍ സേവനം നല്‍കുന്നു.