ഇന്ത്യ നെഞ്ചിലേറ്റിയ നഞ്ചിയമ്മയ്ക്ക് കുടുംബശ്രീയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

അറുപത്തിയെട്ടാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ട നഞ്ചിയമ്മ കുടുംബശ്രീയുടെ അഭിമാനം വാനോളമുയർത്തിയിരിക്കുകയാണ്. അട്ടപ്പാടിയിലെ നക്കുപതിപിരിവ് ഊര് സമിതിയിലെ കവിനയ അയൽക്കൂട്ട അംഗവും ആരോഗ്യദായക വോളൻ്റിയറുമാണ് നഞ്ചിയമ്മ.അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ‘കളക്കാത്ത സന്ദനമേറും’ എന്ന് തുടങ്ങുന്ന ഗോത്രത്തുടിതാളം നിറഞ്ഞു നിൽക്കുന്ന ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. മറ്റു പുരസ്‌കാര ജേതാക്കൾക്കും അഭിനന്ദനങ്ങള്‍!