‘ഹർ ഘർ തിരംഗ’ ദേശീയ പതാക ഏറ്റുവാങ്ങി മന്ത്രിമാർ

പൗരൻമാർക്ക് ദേശീയ പതാകയോട് വൈകാരിക ബന്ധം വളർത്തുന്നതിനും ദേശീയോദ്ഗ്രഥനത്തിന് പ്രചോദനം നൽകുന്നതിനും കേന്ദ്ര സർക്കാർ നടപ്പാക്കുന്ന “ഹർ ഘർ തിരംഗ ” യുടെ ഭാഗമായി കുടുംബശ്രീയും പോസ്റ്റൽ വകുപ്പും നൽകിയ ദേശീയ പതാക മന്ത്രിമാരായ എം.വി ഗോവിന്ദൻ മാസ്റ്ററും വി.അബ്ദു റഹ്മാനും ഏറ്റുവാങ്ങി. കുടുംബശ്രീയും പോസ്റ്റൽ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പുതിയ പദ്ധതിയുടെ ധാരണാപത്രം കൈമാറുന്ന ചടങ്ങിലാണ് ഇരുമന്ത്രിമാർക്കും ദേശീയ പതാക നൽകിയത്.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘ആസാദി കാ അമൃത് മഹോത്സവി’നോടനുബന്ധിച്ച് നടപ്പാക്കുന്ന പരിപാടിയാണ് “ഹർ ഘർ തിരംഗ’