കുടുംബശ്രീ സംവിധാനത്തെ കൂടുതല്‍ അടുത്തറിയുന്നതിന് പുതുതായി ചുമതലയേറ്റ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് ആലപ്പുഴ, എറണാകുളം ജില്ലകളില്‍ പഠനസന്ദര്‍ശനം നടത്തി.
ഹരിതകര്‍മ്മ സേന, ജനകീയ ഹോട്ടല്‍, കുടുംബശ്രീ ബസാര്‍ തുടങ്ങിയ കുടുംബശ്രീയുടെ നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം കണ്ടറിഞ്ഞു. കൂടാതെ അയല്‍ക്കൂട്ടാംഗങ്ങളുമായും സൂക്ഷ്മസംരംഭകരുമായും കുടുംബശ്രീ ഉദ്യോഗസ്ഥരുമായും അദ്ദേഹം സംവദിക്കുകയും ചെയ്തു.