വായനാപക്ഷാചരണം: കുടുംബശ്രീ സംഘടിപ്പിച്ച ഉപന്യാസ മത്സരത്തില്‍ അഭിരാം പവിത്രന് ഒന്നാം സ്ഥാനം

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വായനാപക്ഷാചരണത്തോടനുബന്ധിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ‘സാമ്പത്തിക, സാമൂഹിക, സ്ത്രീ ശാക്തീകരണത്തില്‍ കുടുംബശ്രീയുടെ പങ്ക്’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ഉപന്യാസ മത്സര ത്തില്‍ അഭിരാം പവിത്രന്‍. ഒ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐ.ഐ.ടി മദ്രാസില്‍ ഇന്‍റഗ്രേറ്റഡ് എംഎ ഇംഗ്ലീഷ് സ്റ്റഡീസ് വിദ്യാര്‍ത്ഥിയാണ് മലപ്പുറം അങ്ങാടിപ്പുറം സ്വദേശി യായ അഭിരാം.

  പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ സോഷ്യോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ അക്ഷയ് പി.പി രണ്ടാം സ്ഥാനവും കോഴിക്കോട് ദേവഗിരി സെന്‍റ് ജോസഫ്സ് കോളേജില്‍ ബി.എസ്.സി ഫിസിക്സ്  വിദ്യാര്‍ത്ഥിനിയായ നീലിമ വാസന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ ഹരിവിന്ദ്നാഥ് വി.പി (എം.എഡ് വിദ്യാര്‍ത്ഥി, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് എഡ്യുക്കേഷന്‍, കേരള യൂണിവേഴ്സിറ്റി), ശിവരഞ്ജിനി ജി.ബി (എല്‍.എല്‍.ബി രണ്ടാം സെമസ്റ്റര്‍, ഗവണ്‍മെന്‍റ് ലോ കോളേജ് തിരുവനന്തപുരം) എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം 10,000, 7000, 5000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. പ്രോത്സാഹന സമ്മാനം നേടിയവര്‍ക്ക് 1000 രൂപയാണ് ക്യാഷ് അവാര്‍ഡ്. കൂടാതെ വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.