നെഹ്‌റു ട്രോഫി വള്ളംകളി- ഭക്ഷണവിഭവങ്ങള്‍ വിളമ്പി കുടുംബശ്രീ

ആലപ്പുഴയില്‍ സെപ്റ്റംബര്‍ നാലിന് നടന്ന അറുപത്തിയെട്ടാം നെഹ്റു ട്രോഫി വള്ളംകളി കാണാനെത്തിയവര്‍ക്ക് രുചിയൂറും ഭക്ഷണവിഭവങ്ങള്‍ വിളമ്പി കുടുംബശ്രീ. രണ്ട് സംരംഭ യൂണിറ്റുകള്‍ ചേര്‍ന്നൊരുക്കിയ ഭക്ഷ്യമേളയില്‍ കപ്പ, മീന്‍ കറി, കക്കയിറച്ചി, ബിരിയാണി, ചായ, കാപ്പി, ഇലയട, സമോസ തുടങ്ങിയ നിരവധി വിഭവങ്ങളാണ് ഒരുക്കിയത്.

 ഫിനിഷിങ് പോയിന്റ് പ്രവേശന കവാടത്തിലും നെഹ്റു പവലിയന്‍ തുരുത്തിലുമാണ് ഭക്ഷണ സ്റ്റാളുകള്‍ സജ്ജീകരിച്ചിരുന്നത്. സുഭിക്ഷ (ആലപ്പുഴ നഗരസഭാ സി.ഡി.എസ്), അനുഗ്രഹ (മുഹമ്മ ഗ്രാമ പഞ്ചായത്ത് സി.ഡി.എസ്) എന്നീ യൂണിറ്റുകള്‍ കൂപ്പണ്‍ ഉള്‍പ്പെടെ 1,42,650 രൂപയുടെ വിറ്റുവരവും ഭക്ഷ്യ മേളയിലൂടെ നേടി.