കുടുംബശ്രീയെ പഠിച്ചറിഞ്ഞ് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍

ഛത്തീസ്‌ഗഢ്  , ഝാര്‍ഖണ്ഡ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ ഉപജീവന ദൗത്യം വിഭാഗം ഉദ്യോഗസ്ഥര്‍ കുടുംബശ്രീയെ അടുത്തറിയാന്‍ പഠന സന്ദര്‍ശനം നടത്തി. പ്രദാന്‍ എന്ന എന്‍.ജി.ഒയുടെ പ്രതിനിധികളും സംഘത്തിനൊപ്പമുണ്ടായിരുന്നു.
 എറണാകുളം ജില്ലയില്‍ നടത്തിയ ദ്വിദിന സന്ദര്‍ശനത്തിനിടെ കുടുംബശ്രീ സി.ഡി.എസ് ഓഫീസ്, ന്യൂട്രിമിക്സ് യൂണിറ്റ്, ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍, അയല്‍ക്കൂട്ടം,  എ.ഡി.എസ് യോഗം, കാസ് ഓഡിറ്റിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘം കണ്ടറിഞ്ഞു.
  സന്ദര്‍ശനത്തിന്റെ മൂന്നാം ദിനമായ സെപ്റ്റംബര്‍ 16ന് കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസിലെത്തിയ സംഘം വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി സംവദിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു.