ലക്കി ബില്‍ സമ്മാന പദ്ധതി- പ്രതിദിന വിജയികള്‍ക്ക് കുടുംബശ്രീ ഗിഫ്റ്റുകൾ

സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ ലക്കി ബില്‍ സമ്മാന പദ്ധതിയിലെ പ്രതിദിന വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ തയാറാക്കി നല്‍കി കുടുംബശ്രീയും. പ്രതിദിന വിജയികളാകുന്ന 50 പേരില്‍ 25 പേര്‍ക്കുള്ള ഗിഫ്റ്റ് ഹാംപറാണ് കുടുംബശ്രീ നല്‍കന്നത്. കുടുംബശ്രീ സംരംഭകരുടെ 10 ഉത്പന്നങ്ങളാണ് ഒരു ഹാംപറിലുണ്ടാകുക.കണ്ണൂര്‍ ബ്രാൻഡ് , അട്ടപ്പാടിയിലെ ഹില്‍ വാല്യു ബ്രാൻഡ് എന്നീ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ക്കൊപ്പം ഊര്‍ജ്ജശ്രീ ന്യൂട്രിമിക്‌സ് യൂണിറ്റിന്റെയും കുളിർമ യൂണിറ്റിന്റെയും ഉത്പന്നങ്ങളാണ് കുടുംബശ്രീ നല്‍കുന്ന ഗിഫ്റ്റ് ഹാംപറിലുള്ളത്. ഉത്പന്നങ്ങള്‍ പായ്ക്ക് ചെയ്ത് തയാറാക്കി, ജി.എസ്.ടി വകുപ്പ് നല്‍കുന്ന വിജയികളുടെ വിലാസത്തിലേക്ക് കുടുംബശ്രീ അയച്ചു നല്‍കുന്നു.സേവനങ്ങള്‍ സ്വീകരിക്കുമ്പോഴോ, സാധനങ്ങള്‍ വാങ്ങുമ്പോഴോ, ആഹാരം കഴിക്കുമ്പോഴോ, റൂം വാടക നല്‍കുമ്പോഴോ തുടങ്ങിയ ഏതു സാഹചര്യത്തിലും ഉപദോക്താക്കള്‍ക്ക് ലഭിക്കുന്ന ബില്ലുകള്‍ അപ് ലോഡ് ചെയ്ത് നറുക്കെടുപ്പിലൂടെ സമ്മാനം നേടുന്ന പദ്ധതിയാണ് ലക്കി ബില്‍ പദ്ധതി. ലക്കി ബില്‍ മൊബൈല്‍ ആപ്പ് മുഖേനയാണ് മത്സരത്തില്‍ പങ്കെടുക്കാനാവുക.🎗️മത്സര രീതിയും സമ്മാനങ്ങളും⏺️ ഒരു ബില്‍ അപ്‌ലോഡ് ചെയ്താല്‍ അത് അന്നേ ദിവസത്തെ പ്രതിദിന നറുക്കെടുപ്പിലും (25 പേര്‍ക്ക് കുടുംബശ്രീയും 25 പേര്‍ക്ക് വനശ്രീയും നല്‍കുന്ന ആയിരം രൂപ മൂല്യമുള്ള സമ്മാനം) കൂടാതെ, പ്രതിവാരം (കെ.ടി.ഡി.സി ഹോട്ടലുകളില്‍ 3 പകല്‍ /2 രാത്രി സകുടുംബ താമസ സൗകര്യം), പ്രതിമാസം (ഒന്നാം സമ്മാനം – 10 ലക്ഷം രൂപ, രണ്ടാം സമ്മാനം 5 പേര്‍ക്ക് രണ്ട് ലക്ഷം വീതം, മൂന്നാം സമ്മാനം 5 പേര്‍ക്ക് ഒരു ലക്ഷം വീതം), ബംബര്‍ (25 ലക്ഷം) എന്നീ നറുക്കെടുപ്പുകളിലും പരിഗണിക്കും.⏺️ ബില്‍ അപ്‌ലോഡ് ചെയ്യുന്നതിന് ജി.എസ്.ടി ലക്കി ബില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒ.ടി.പി ലഭിക്കുകയും തുടര്‍ന്ന് പേര്, വിലാസം, ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കി പിന്‍ സെറ്റ് ചെയ്യുകയും വേണം. സമ്മാനം നേടുമ്പോള്‍ ഈ വിലാസത്തിലാണ് അയച്ചു നല്‍കുന്നത്.⏺️ബില്‍ അപ്‌ലോഡ് ചെയ്യുന്നതിനായി നാം സെറ്റ് ചെയ്ത PIN ഉപയോഗിച്ച് ഈ App ഓപ്പണ്‍ ചെയ്ത് ബില്ലിന്റെ ഫോട്ടോ എടുക്കുക. ഈ സമയം ജി.എസ്.ടി നമ്പര്‍, ബില്‍ നമ്പര്‍, തീയതി, തുക തുടങ്ങിയവ ഓട്ടോമാറ്റിക് ആയി കാണിക്കും. ഏതെങ്കിലും വിവരങ്ങള്‍ അപ്രകാരം വന്നില്ലെങ്കിലോ, തെറ്റായി കാണിച്ചാലോ അത് ടൈപ്പ് ചെയ്ത് / തിരുത്തി നല്‍കുക.⏺️ഏതു തരം ബില്ലുകളും അപ് ലോഡ് ചെയ്യാമെങ്കിലും GST രജിസ്‌ട്രേഷന്‍ ഉള്ള ബില്ലുകള്‍ മാത്രമാണ് നറുക്കെടുപ്പിന് പരിഗണിക്കുന്നത്. കേരളത്തിന് പുറത്തു നിന്നും വാങ്ങുന്ന ബില്ലുകളും അപ്‌ലോഡ് ചെയ്യാവുന്നതാണ്. എന്നാല്‍ അത് നറുക്കെടുപ്പിന് പരിഗണിക്കില്ല. കച്ചവടക്കാര്‍ തമ്മിലുള്ള ബില്ലുകളും പരിഗണിക്കില്ല.)⏺️ സമ്മാനം ലഭിക്കുന്നതിനുള്ള സാധ്യതയ്ക്ക് ബില്ലുകളുടെ തുകയ്ക്ക് പ്രധാന്യമുണ്ട് എന്നതാണ്. അതായത്, ബില്ലിലെ ഓരോ ആയിരം രൂപാ മൂല്യത്തിനും ഒരു സമ്മാനക്കൂപ്പണ്‍ എന്ന നിലയില്‍ ഒരു ബില്ലിന് പരമാവധി 20 കൂപ്പണ്‍ വരെ കണക്കാക്കിയാണ് ആ ഒരു ബില്ലിനെ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തുന്നത്. അതിനാല്‍ ബില്ലിലെ മൂല്യത്തിനനുസരിച്ച് നറുക്കെടുപ്പില്‍ വിജയിയാകാനുള്ള സാധ്യതയും കൂടുതലാണ്. (ഒരു ബില്ല് ഒരു തവണ മാത്രമേ അപ്‌ലോഡ് ചെയ്യാനാവൂ. ബില്ലിലെ ഏറ്റവും കുറഞ്ഞ തുക 200 രൂപ എങ്കിലും വേണം. പരമാവധി തുകയ്ക്ക് പരിധിയില്ല. ഓരോ നറുക്കെടുപ്പിനും ബന്ധപ്പെട്ട കാലയളവില്‍ അപ്ലോഡ് ചെയ്ത ബില്ലുകളാണ് പരിഗണിക്കുന്നത്.)⏺️ ലക്കി ബില്‍ ആപ്പ് Play Store ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ –https://play.google.com/store/apps/details…