ഭക്ഷ്യോത്പന്ന നിര്‍മ്മാണ, സംസ്‌ക്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജില്ലയിലെ 120 കുടുംബശ്രീ സംരംഭകര്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശീലനം നല്‍കി. ഈ മാസം 16,17 തീയതികളിലായി തൈക്കാട് ഭക്ഷ്യ സുരക്ഷാ ഭവനിലാണ് പരിശീലനം സംഘടിപ്പിച്ചത്.ഫുഡ് സേഫ്ടി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഫോസ്റ്റാക് (FoSTaC) സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലുള്ള പരിശീലനമാണ് ഇവര്‍ക്കായി സംഘടിപ്പിച്ചത്. ഈറ്റ് റൈറ്റ് ചലഞ്ചിന്റെ ഭാഗമായാണ് ഈ പരിശീലനം.ശുചിത്വം, പായ്ക്കിങ്, ഈ രംഗത്ത് പിന്തുടരേണ്ട നല്ല രീതികള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളിലായിരുന്നു ക്ലാസ്സുകള്‍.