ഡിസംബര്‍ രണ്ടാം വാരം കോട്ടയം നാഗമ്പടം മൈതാനിയില്‍ സംഘടിപ്പിക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് അനുയോജ്യമായ ലോഗോയും ടാഗ് ലൈനും തയ്യാറാക്കി സമ്മാനം നേടാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സംസ്ഥാനതലത്തില്‍ മത്സരം സംഘടിപ്പിക്കുന്നത്. ജില്ലയുടെ സാംസ്കാരിക തനിമയും ഗ്രാമീണ വനിതാ സംരംഭകരുടെ കൂട്ടായ്മയും സംരംഭങ്ങളുടെ വൈവിധ്യവും സ്ത്രീശാക്തീകരണ രംഗത്തെ ഇടപെടലുകളും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ലോഗോയും ടാഗ് ലൈനും തയ്യാറാക്കേണ്ടത്. അയ്യായിരം രൂപയും മെമന്‍റോയുമാണ് സമ്മാനമായി ലഭിക്കുക. വിജയിക്ക് സരസ് മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ സമ്മാനം വിതരണം ചെയ്യും.
എന്‍ട്രികള്‍ sarasmelakottayam@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. അവസാന തീയതി 2022 ഒക്ടോബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് -0481-2302049, 9400550107. കുടുംബശ്രീ മിഷന്‍ ഓഫീസുകളിലെ ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.