ആഘോഷമായി തിരുനെല്ലിയിലെ ‘നൂറാങ്ക്’ വിളവെടുപ്പ്

വയനാട്ടിലെ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ ഇരുമ്പുപാലം ഊരിലെ ‘നൂറാങ്ക്’ വിളവെടുപ്പ് മഹോത്സവം ആഘോഷമായി. ഗോത്രവിഭാഗത്തിന്റെ ഭക്ഷണ വിഭവങ്ങളില്‍ സ്ഥിര സ്ഥാനമുണ്ടായിരുന്ന കിഴങ്ങുവര്‍ഗ്ഗങ്ങളുടെ സംരക്ഷണവും വിത്ത് ഉത്പാദനവും വിതരണവും പുതുതലമുറയ്ക്ക് കിഴങ്ങുവര്‍ഗ്ഗങ്ങളെക്കുറിച്ച് അറിവ് പകരലും ലക്ഷ്യമിട്ടാണ് നൂറാങ്ക് പദ്ധതി ആവിഷ്‌ക്കരിച്ചത്.
ഇരുമ്പുപാലം ഊരിലെ മൂന്ന് കുടുംബശ്രീ കൂട്ടായ്മകളിലെ പത്തോളം സ്ത്രീകള്‍ ചേര്‍ന്ന് നടത്തിയ കിഴങ്ങ് കൃഷിയുടെ ഭാഗമായി 130 കിഴങ്ങ് വര്‍ഗ്ഗങ്ങളുടെ വിളവെടുപ്പാണ് ആഘോഷമായി ഫെബ്രുവരി നാലിന് നടത്തിയത്.

വിളവെടുപ്പ് മഹോത്സവത്തിന്റെ ഉദ്ഘാടനം മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ. ഒ.ആര്‍. കേളു നിര്‍വഹിച്ചു. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തിരുനെല്ലി സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സൗമിനി. പി ചടങ്ങിന് സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്‌മണ്യന്‍ മുഖ്യപ്രഭാഷണം നടത്തി.

സുനില്‍ കുമാര്‍ കെ.പി ( റേഞ്ച് ഓഫീസര്‍, തോല്‍പ്പെട്ടി), ഡോ. അനില്‍ കുമാര്‍ (എ.ഡി.എ മാനന്തവാടി), വിമല ബി.എം (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍), ജയേഷ്. വി ( കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍- ട്രൈബല്‍), റൂഖ്യ സൈനുദ്ദീന്‍ (സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, തിരുനെല്ലി പഞ്ചായത്ത്), പി.ജെ. മാനുവല്‍ (കിഴങ്ങുവിള സംരക്ഷകന്‍), സണ്ണി കല്‍പ്പെറ്റ ( പൊതു പ്രവര്‍ത്തകന്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സായി കൃഷ്ണന്‍ ടി.വി (കോ-ഓര്‍ഡിനേറ്റര്‍, എന്‍.ആര്‍.എല്‍.എം തിരുനെല്ലി ) നന്ദി പറഞ്ഞു. വിളവെടുപ്പ് മഹോത്സവത്തില്‍ 150 പേര്‍ പങ്കാളികളായി