ആന്ധ്രയിലെ വിശാഖപട്ടണത്തിൽ കുടുംബശ്രീ ടീമിന്റെ ത്രിദിന പഠനസന്ദര്‍ശനം

ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ (നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ് മിഷന്‍- എന്‍.യു.എല്‍.എം) ഭാഗമായുള്ള മികച്ച പ്രവര്‍ത്തനരീതികള്‍ കണ്ടറിയുന്നതിന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ കുടുംബശ്രീ ടീം ആന്ധ്രയിലെ വിശാഖപട്ടണത്തിൽ ത്രിദിന പഠനസന്ദര്‍ശനം നടത്തി.

പദ്ധതി പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് ആന്ധ്ര. ഇവിടെയുള്ള സ്വയംസഹായ സംഘാംഗങ്ങള്‍, തെരുവുകച്ചവടക്കാര്‍, സ്ലം ലെവല്‍ ഫെഡറേഷന്‍ (എസ്.എല്‍.എഫ്), ടൗണ്‍ ലെവല്‍ ഫെഡറേഷന്‍ (ടി.എല്‍.എഫ്), മിഷന്‍ ഫോര്‍ എലിമിനേഷന്‍ ഓഫ് പോവര്‍ട്ടി ഇന്‍ മുനിസിപ്പല്‍ ഏരിയാസ് (എം.ഇ.പി.എംഎ) ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംവദിച്ച സംഘം സെല്ലര്‍ പോയിന്റുകളും മാര്‍ട്ടുകളും ഉള്‍പ്പെടെയുള്ള വിവിധ സംരംഭങ്ങളും സന്ദര്‍ശിച്ചു.