കുടുംബശ്രീയുടെ ‘മുദ്രഗീതം’ നിങ്ങളുടെ തൂലികത്തുമ്പിലൂടെയായാലോ..!

പ്രവര്‍ത്തന വീഥിയില്‍ 25 വര്‍ഷം തികയ്ക്കുന്ന കുടുംബശ്രീക്ക് ഒരു മുദ്രഗീതം തയാറാക്കാനുള്ള സുവര്‍ണ്ണാവസരം നിങ്ങള്‍ക്കേകുകയാണ്. കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ അംഗമായ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഗീതത്തിന്റെ രചയിതാവിന് 10,000 രൂപയും ഫലകവും സമ്മാനമായി ലഭിക്കും. മേയ് 17ന് നടക്കുന്ന കുടുംബശ്രീ ദിനാഘോഷ ചടങ്ങിലാകും സമ്മാന വിതരണം.

വ്യവസ്ഥകള്‍

1. മതനിരപേക്ഷ ജീവിത വീക്ഷണത്തിനിണങ്ങുന്ന ‘മലയാള’ രചനയായിരിക്കണം.

2. ലിംഗാധിഷ്ഠിതമല്ലാത്ത സന്ദേശം/പ്രമേയമായിരിക്കണം ഉള്ളടക്കം.

3. ആത്മവിശ്വാസം, സ്‌നേഹം, സഹകരണ മനോഭാവം ഇവയൊക്കെ ആര്‍ജ്ജിച്ചെടുക്കുന്നതിന് പ്രേരണ നല്‍കുന്ന രചനയാകണം.

4. പല്ലവി, അനുപല്ലവി, ചരണം ഇവയുള്‍പ്പെടെ പതിനാറ് വരിയില്‍ കവിയാത്ത രചനയാകണം.

അവസാന തീയതി – 2023 ഏപ്രില്‍ 15

വിലാസം

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ (കുടുംബശ്രീ)

ട്രിഡ ബില്‍ഡിങ്

മെഡിക്കല്‍ കോളേജ് പി.ഒ

തിരുവനന്തപുരം – 695011

വിശദാംശങ്ങള്‍ക്ക് : www.kudumbashree.org/mudrageetham