ജീവിതത്തിന് പച്ചപ്പേകി ഔഷധ സസ്യക്കൃഷി

“ചിക്കന്‍ പോക്സിന് ആര്യവേപ്പിട്ട് കുളിക്കണം. ചിറ്റരത്ത കൊണ്ട് രാസ്നാദി പൊടി ഉണ്ടാക്കാം. ചെങ്ങലം പെരണ്ട എല്ലിന്‍റെ ഒടിവും ചതവുമെല്ലാം നേരെയാക്കും. അയ്യപ്പാന പേപ്പട്ടി വിഷബാധയ്ക്ക് നല്ലതാ..” പച്ചപ്പണിഞ്ഞ ഔഷധ സസ്യങ്ങളുടെ സുഗന്ധമൊഴുകുന്ന തൈത്തോടന്‍ നഴ്സറിയിലെ ഓരോ ഔഷധ സസ്യങ്ങളെയും ചൂണ്ടിക്കാണിച്ച് അതിന്‍റെ ഔഷധ ഗുണങ്ങളെ കുറിച്ച് പറയാന്‍ തുടങ്ങുമ്പോള്‍ ചന്ദ്രമതി ആളങ്ങ് ഉഷാറാകും.