ഭര്‍ത്താവ് ചതിച്ച യുവതിയുടെ കദനകഥ ഒരു ചാനല്‍ റിയാലിറ്റി ഷോയില്‍ കേള്‍ക്കാനിടയായതാണ് കുടുംബശ്രീ മാട്രിമോണി എന്ന സംരംഭം തുടങ്ങാന്‍ സിന്ധു ബാലന് പ്രേരണ നല്‍കിയത്. വിവാഹബന്ധത്തില്‍ ചതിക്കപ്പെട്ട് ചാനല്‍ ഫ്ളോറിലിരുന്നു പൊട്ടിക്കരഞ്ഞ ആ യുവതിയുടെ അനുഭവം ഇനിയാര്‍ക്കും ഉണ്ടാകരുതെന്ന ആഗ്രഹമായിരുന്നു അതിന്‍റെ പിന്നില്‍.