ലോക മുട്ട ദിനം വിപുലമായി ആഘോഷിച്ച് കുടുംബശ്രീ

പോഷകാഹാരം എന്ന നിലയില്‍ ഭക്ഷണത്തില്‍ മുട്ടയുടെ പ്രാധാന്യം, പ്രോട്ടീന്‍ കലവറ, ആരോഗ്യ പരിപാലനത്തില്‍ വഹിക്കുന്ന പങ്ക് എന്നിവ ഓര്‍മ്മിപ്പിക്കുന്ന ലോക മുട്ട ദിനം (ഒക്ടോബര്‍ 13) വിപുലമായി ആഘോഷിച്ച് കുടുംബശ്രീ.

ജില്ല, ബ്ലോക്ക്, സി.ഡി.എസ് തലത്തില്‍ വിപുലമായ ബോധവല്‍ക്കരണ പരിപാടികൾ സംഘടിപ്പിച്ചു. 349 സി.ഡി.എസുകൾ ഭാഗമായി. 385 കുടുംബശ്രീ പ്രൊഡ്യൂസർ ഗ്രൂപ്പുകളിൽ നിന്ന് അംഗൻവാടികൾ (427) ബഡ്സ് സ്ഥാപനങ്ങൾ (116) അതിദരിദ്ര കുടുബങ്ങൾ, വയോജന മന്ദിരങ്ങൾ എന്നിങ്ങനെ 582 കേന്ദ്രങ്ങളിലേക്ക് 2,13,832 രൂപ വിലവരുന്ന 26729 മുട്ടകൾ വിതരണം ചെയ്തു.
കൂടാതെ സെമിനാറുകൾ, എഗ്ഗ് ഫെസ്റ്റുകൾ, പാചക മത്സരങ്ങൾ തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിച്ചു.