ഈ കനത്ത വെയിലത്ത് തണ്ണീര്‍പന്തലൊരുക്കി ആശ്വാസമേകുകയാണ് കുടുംബശ്രീ എറണാകുളം ജില്ല ടീം. ജില്ലയിലെ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളുടെ നേതൃത്വത്തില്‍ ഭക്ഷണം പോഷണം ആരോഗ്യം ശുചിത്വം (Food Nutrition Health and Wash FNHW) ക്യാമ്പയിന്റെ ഭാഗമായി വിഷു വിപണന മേളകളോടനുബന്ധിച്ചാണ് ഈ തണ്ണീര്‍ പന്തലുകള്‍ ഒരുക്കിയിയിരിക്കുന്നത്.
ഇലഞ്ഞി, തിരുമാറാടി, കൂത്താട്ടുകുളം, രാമമംഗലം, മുളന്തുരുത്തി, പാലക്കുഴ, രായമംഗലം, അശമന്നൂര്‍, പല്ലാരിമംഗലം, കോതമംഗലം, പൈങ്ങോട്ടൂര്‍, കുട്ടമ്പുഴ, കൂവപ്പടി, പിണ്ടിമന, കവളങ്ങാട്, വാഴക്കുളം, വെങ്ങോല, ഐക്കരനാട്, ചൂര്‍ണിക്കര, കിഴക്കമ്പലം, പൂതൃക്ക, മാറാടി, ചോറ്റാനിക്കര, കറുകുറ്റി, മൂക്കന്നൂര്‍, പായിപ്ര, കൊച്ചി സൗത്ത്, കടമക്കുടി, കുഴുപ്പിള്ളി, പള്ളിപ്പുറം, കുമ്പളം, കുമ്പളങ്ങി, ചെല്ലാനം, ആമ്പല്ലൂര്‍, മുളവുകാട്, ചേരാനല്ലൂര്‍, കളമശ്ശേരി വെസ്റ്റ്, കളമശ്ശേരി ഈസ്റ്റ്, വരാപ്പുഴ, പറവൂര്‍, വടക്കേക്കര, കുന്നത്തുനാട്, തിരുവാങ്കുളം, പാമ്പാക്കുട, എടക്കാട്ടുവയല്‍, വാരപ്പെട്ടി, ഒക്കല്‍, വേങ്ങൂര്‍, എടത്തല, ഉദയംപേരൂര്‍, തൃക്കാക്കര ഈസ്റ്റ്, തൃക്കാക്കര വെസ്റ്റ്, പോത്താനിക്കാട്, മഞ്ഞള്ളൂര്‍, കാഞ്ഞൂര്‍, ശ്രീമൂലനഗരം, അങ്കമാലി, മഞ്ഞപ്ര, മുവാറ്റുപുഴ, വാളകം, പിറവം, കരുമാലൂര്‍, ആലങ്ങാട്, കടുങ്ങല്ലൂര്‍, ഏലൂര്‍, കൊച്ചി വെസ്റ്റ്, മരട് വെസ്റ്റ്, മരട് ഈസ്റ്റ്, കാലടി, നെടുമ്പാശ്ശേരി, ചെങ്ങമനാട്, തുറവൂര്‍, കൊച്ചി ഈസ്റ്റ്, മഴുവന്നൂര്‍, ചിറ്റാറ്റുകര, ചേന്ദമംഗലം എന്നീ സി.ഡി.എസുകളിലെ കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളിലാണ് തണ്ണീര്‍പന്തല്‍ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ആരംഭിച്ചിട്ടുള്ളത്.
സി.ഡി.എസ് ഭരണസമിതി, കമ്മ്യൂണിറ്റി കൗണ്‍സിലര്‍, എഫ്.എന്‍.എച്ച്.ഡബ്ല്യു റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍, ജെന്‍ഡര്‍ പോയിന്റ് പേഴ്‌സണ്മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
