കുടുംബശ്രീ അയൽക്കൂട്ട ഓക്സിലറി അംഗങ്ങളുടെ സംസ്ഥാന സർഗോത്സവം ‘അരങ്ങ് 2024 ‘ ന്റെ ഭാഗമായി വേദിയായ പിലിക്കോട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി .എസിന്റെ നേതൃത്വത്തിൽ ഉത്പന്ന ശേഖരണം സംഘടിപ്പിച്ചു. പഞ്ചായത്തിലെ 16 വാർഡുകളിലെയും അയൽക്കൂട്ടങ്ങളിൽ നിന്ന് പച്ചക്കറി ഉത്പന്നങ്ങൾ ശേഖരിച്ച് കലോത്സവ കലവറയിലേക്ക് എത്തിച്ചു. ജൂൺ 7,8,9 തീയതികളിലാണ് കലോത്സവം.
പാടിക്കീലിൽ ഉത്പന്ന ശേഖരണ പരിപാടിയുടെ ഉദ്ഘാടനം പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി നിർവഹിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ടി.ടി. ഗീത ഉത്പന്നങ്ങൾ ഏറ്റുവാങ്ങി. ക്ഷേമ കാര്യ സമിതി ചെയർമാൻ കെ.വി. വിജയൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം പി.വി. ചന്ദ്രൻ സ്വാഗതം പറഞ്ഞു. എ.ഡി.എസ് അംഗം ദീപ. എ, എം.വി. ചന്ദ്രൻ, കെ. ബാലകൃഷ്ണൻ, എ.വി. കുഞ്ഞികൃഷ്ണൻ, മോഹനൻ എന്നിവർ പങ്കെടുത്തു.
ഉത്പന്ന ശേഖരണ പരിപാടിയുടെ ബ്ലോക്ക്തല ഉദ്ഘാടനം നീലേശ്വരം മുനിസിപ്പാലിറ്റിയിൽ നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ സന്ധ്യ, കൗൺസിലർ വത്സല, അഖിൽരാജ്, തുടങ്ങിയവർ പങ്കെടുത്തു.
