കനസ് ജാഗയ്ക്ക് സ്‌പോണ്‍സര്‍മാരായി കേരള ഗ്രാമീണ്‍ ബാങ്ക്

കുടുംബശ്രീ ‘കനസ് ജാഗ’ തദ്ദേശീയ മേഖലയിലെ കുട്ടികളുടെ ചലച്ചിത്രമേളയ്ക്ക് സ്‌പോണ്‍സര്‍ഷിപ്പുമായി കേരള ഗ്രാമീണ്‍ ബാങ്ക്. 2 ലക്ഷം രൂപയുടെ സ്‌പോണ്‍സര്‍ തുകയുടെ ചെക്ക് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസിന് കേരള ഗ്രാമീണ്‍ ബാങ്ക് ജനറല്‍ മാനേജര്‍ സുരേഷ് ബാബു. ആര്‍ കൈമാറി. എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ചേംബറില്‍  സംഘടിപ്പിച്ച ചടങ്ങില്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ. ബി. ശ്രീജിത്ത്, സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ജിഷ്ണു ഗോപന്‍, കേരള ഗ്രാമീണ്‍ ബാങ്ക് മാര്‍ക്കറ്റിങ് മാനേജര്‍ രാജേഷ് കെ.ആര്‍ എന്നിവര്‍ പങ്കെടുത്തു.

തദ്ദേശീയ മേഖലയിലെ കുട്ടികള്‍ സംവിധാനം ചെയ്ത് അഭിനയിച്ച 102 ഹ്രസ്വ ചലച്ചിത്രങ്ങളാണ് 26,27 തീയതികളില്‍ എറണാകുളം സെന്റ് തെരേസസ് കോളേജില്‍ സംഘടിപ്പിക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുക. ആകെയുള്ള അഞ്ച് വേദികളില്‍ നാലില്‍ ചലച്ചിത്ര പ്രദര്‍ശനവും ഒന്നില്‍ സെമിനാറുമാണ് സംഘടിപ്പിക്കുക.