തൃശ്ശൂര്‍ പൂരത്തോട് അനുബന്ധിച്ചുള്ള തൃശ്ശൂര്‍ പൂരം എക്‌സിബിഷനില്‍ കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഉത്പന്ന വിപണന സ്റ്റാളും. അയല്‍ക്കൂട്ടാംഗങ്ങള്‍ ഉത്പാദിപ്പിക്കുന്ന കുടുംബശ്രീ ബ്രാന്‍ഡഡ് ചിപ്‌സ്, കറിപ്പൊടികള്‍, ധാന്യപ്പൊടികള്‍, വിവിധതരം അച്ചാറുകള്‍, പലഹാരങ്ങള്‍, നറുനീണ്ടി പാഷന്‍ഫ്രൂട്ട്, നെല്ലിക്ക കാന്താരി സിറപ്പുകള്‍, ചമ്മന്തിപ്പൊടികള്‍, ഹോം മെയ്ഡ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, കുത്താമ്പുള്ളി കൈത്തറി വസ്ത്രങ്ങള്‍, കോടശ്ശേരി കോട്ടമല സ്‌പെഷ്യല്‍ തേന്‍, ഹാന്‍ഡ്‌മെയ്ഡ് സോപ്പുകള്‍, ടോയ്‌ലറ്ററീസ് തുടങ്ങിയവ വിപണന സ്റ്റാളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
കുടുംബശ്രീയുടെ ഉപജീവന പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ ഏകോപിപ്പിക്കുന്ന മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരാണ് വിപണനമേളയ്ക്ക് നേതൃത്വംവഹിക്കുന്നത്.
വടക്കാഞ്ചേരി നിയോജകമണ്ഡലം എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പിള്ളി വിപണന സ്റ്റാളിന്റെ ഉദ്ഘാടനം ഏപ്രില്‍ 19ന് നിര്‍വഹിച്ചു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. സലില്‍. യു അധ്യക്ഷനായി. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. രാധാകൃഷ്ണന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ശോഭു നാരായണന്‍, വിജയകൃഷ്ണന്‍. ആര്‍, ദീപു കെ. ഉത്തമന്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, എം.ഇ.സി.മാര്‍, അയല്‍ക്കൂട്ടാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
