തൃശ്ശൂരിലെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പാചക മത്സരം ശ്രദ്ധ നേടുന്നു. തേക്കിന്‍കാട് മൈതാനത്ത് സംഘടിപ്പിക്കുന്ന മേളയുടെ ഭാഗമായുള്ള പാചക മത്സരത്തിലെ ആദ്യ മത്സരം മേയ് 19ന് സംഘടിപ്പിച്ചു. വ്യത്യസ്ത ഇനം ജ്യൂസുകള്‍ തയാറാക്കുകയെന്നതായിരുന്നു മത്സരം.
എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ത്ഥം ബ്ലോക്ക്തലത്തില്‍ സംഘടിപ്പിച്ച പാചക മത്സരത്തിലെ വിജയികളാണ് ജില്ലാതല മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്.
ആദ്യ ദിന വിജയികള്‍
ഒന്നാം സ്ഥാനം – ചാലക്കുടി ബ്ലോക്കിലെ കൊരട്ടി സി.ഡി.എസിനെ പ്രതിനിധീകരിച്ച വിന്‍സി വര്‍ഗീസ്
രണ്ടാം സ്ഥാനം – ഗുരുവായൂര്‍ നഗരസഭയില്‍ നിന്നുള്ള സുജാത സുകുമാര്‍, മാള ബ്ലോക്കിലെ കുഴൂര്‍ സി.ഡി.എസിലെ ലിസി സേവ്യര്‍
മൂന്നാം സ്ഥാനം – വെള്ളാങ്കല്ലൂര്‍ ബ്ലോക്കിലെ വേളൂക്കര സി.ഡി.എസില്‍ നിന്നുള്ള ഡെയ്‌സി ജോസ്, ചൊവ്വന്നൂര്‍ ബ്ലോക്കില്‍ പോര്‍ക്കുളം സി.ഡി.എസില്‍ നിന്നുള്ള ബിന്ദു സന്തോഷ്.
മത്സരത്തിന്റെ രണ്ടാം ദിനമായ മെയ് 21ന് പായസം, 22ന് പുട്ട്, 23ന് കേക്ക്, 24ന് നാടന്‍ സ്‌നാക്‌സ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.
