കോട്ടയം അതിരമ്പുഴയില്‍ മേയ് 26 മുതല്‍ 28 വരെ സംഘടിപ്പിക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2025ന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രംഗശ്രീ ടീം അംഗങ്ങളുടെ നേതൃത്വത്തിലുള്ള കലാജാഥയ്ക്ക് ഇന്നലെ തുടക്കം. കോട്ടയം ഗാന്ധി സ്‌ക്വയറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ കലാജാഥയുടെ ഫ്‌ളാഗ് ഓഫ് രാവിലെ പത്തിന് നിര്‍വഹിച്ചു.
ചങ്ങനാശ്ശേരി പെരുന്ന, കറുകച്ചാല്‍, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ബസ് സ്റ്റാന്‍ഡുകളിലും ഇന്ന് കലാജാഥ പര്യടനം നടത്തി. 24ന് കലാജാഥ ഏറ്റുമാനൂരില്‍ പരിസമാപിക്കും.
കലാജാഥ എത്തുന്ന ഇടങ്ങളും സമയവും :
22/05/2025
വൈക്കം മുനിസിപ്പാലിറ്റി – രാവിലെ 10:00
തലയോലപ്പറമ്പ് ബസ് സ്റ്റാന്‍ഡ് – രാവിലെ 11
പാലാ കൊട്ടാരമറ്റം – ഉച്ചകഴിഞ്ഞ് 2:00
ഈരാറ്റുപേട്ട – വൈകുന്നേരം 4:00
24/05/2025
കുമരകം – രാവിലെ 10:00
തിരുവാര്‍പ്പ് – രാവിലെ 11:00
അയ്മനം – ഉച്ചയ്ക്ക് 12:00
മെഡിക്കല്‍ കോളേജ് – ഉച്ചകഴിഞ്ഞ് 2:00
അതിരമ്പുഴ – വൈകുന്നേരം 3:00
നീണ്ടൂര്‍ – വൈകുന്നേരം 4:00
ഏറ്റുമാനൂര്‍ – വൈകുന്നേരം 5:00
