കാസര്‍ഗോഡ് കൊറഗ വിഭാഗക്കാരില്‍ 20പേര്‍ക്ക് ഡ്രോണ്‍ ലൈസന്‍സ് സ്വന്തം

കാസര്‍ഗോഡ് ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന കൊറഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഡ്രോണ്‍ പൈലറ്റ് പരിശീലനത്തില്‍ പങ്കെടുത്ത 20 പേർക്കും ലൈസന്‍സ് സ്വന്തം. കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ മിഷന്‍, അസാപ് സ്‌കില്‍ പാര്‍ക്കുമായി സഹകരിച്ചാണ് 16 ദിവസം നീണ്ട് നിന്ന പരിശീലന പരിപാടി സംഘടിപ്പിച്ചത്. തദ്ദേശീയ മേഖലയില്‍ ഇതാദ്യമായാണ് കുടുംബശ്രീ ഡ്രോണ്‍ പൈലറ്റ് പരിശീലനം സംഘടിപ്പിക്കുന്നത്.

പരിപാടിയില്‍ പങ്കെടുത്ത ഷൈല, രശ്മി, അക്ഷിത, ശിവരാജ്, അനില്‍ കുമാര്‍, വൈശാലി, രഞ്ജിത്ത്, യോഗീഷ, ജോണ്‍സണ്‍, അഞ്ജലി, മഞ്ജുള, സുധീര്‍, നിതീഷ്, റോഷന്‍, ശിവ പ്രകാശ്, ആകാശ്, പ്രജ്വല്‍, സുരേഷ്, അനിത, മേഘ്‌ന എന്നിവരാണ് ഡ്രോണ്‍ പൈലറ്റ് ലൈസന്‍സ് ഉള്‍പ്പെടെ അഞ്ചോളം സര്‍ട്ടിഫിക്കറ്റുകള്‍ നേടിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലൈസന്‍സും ഇതില്‍ ഉള്‍പ്പെടും.

പരിശീലനാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണം, യാത്രാബത്ത എന്നിവയെല്ലാം കുടുംബശ്രീയാണ് നല്‍കിയത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ഇവര്‍ക്ക് തൊഴില്‍ നേടാനുള്ള പൂര്‍ണ്ണ പിന്തുണയും കുടുംബശ്രീ നല്‍കും.