പരപ്പനങ്ങാടിയുടെ ‘മുഹബ്ബത്തിന്റെ കലവറ’ (ചലനം ഇഫക്ട് – 5)

ചലനം മെന്റര്‍ഷിപ്പ് പരിപാടിയിലൂടെ ലഭിച്ച ഉണര്‍വിന്റെ ഉദാഹരണമാണ് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരസഭയില്‍ പൊതുജന പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി മാറിയ മുഹബ്ബത്തിന്റെ കലവറ ഭക്ഷ്യമേള. നഗരസഭയും കുടുംബശ്രീയും സംയുക്തമായി നടത്തിയ ഭക്ഷ്യമേളയ്‌ക്കൊപ്പം വിപണന മേളയും സംഘടിപ്പിച്ചിരുന്നു.

2024 ഡിസംബര്‍ 31 മുതല്‍ 2025 ജനുവരി 3 വരെ സംഘടിപ്പിച്ച മേളയിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. കലാസാംസ്‌ക്കാരിക പരിപാടികളും ഈ ദിനങ്ങളില്‍ അരങ്ങേറിയിരുന്നു. കുടുംബശ്രീ സംരംഭകര്‍ തയാറാക്കിയ വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളും വിവിധതരത്തിലുള്ള ഉത്പന്നങ്ങളുമെല്ലാം മേളയെ വേറിട്ട് നിര്‍ത്തി. മേളയില്‍ ഭാഗമായ ഏവര്‍ക്കും കുടുംബശ്രീയും നഗരസഭയുടെ ചേര്‍ന്നൊരുക്കിയ ഈ വിരുന്ന് അവിസ്മരണീയ അനുഭവമാണ് സമ്മാനിച്ചത്.