ഔഷധക്കൂട്ടിന്റെ കലവറ തീർത്താണ് അട്ടപ്പാടിയിൽ നിന്നുള്ള കുടുംബശ്രീ പ്രവർത്തകർ ഫുഡ്കോർട്ടിൽ സ്റ്റാളൊരുക്കിയിട്ടുള്ളത്. കഫക്കെട്ട്, ജലദോഷം, തലവേദന എന്നിങ്ങനെയുളള രോഗങ്ങള്‍ക്കുള്ള ഒറ്റമൂലിയെന്ന് വിശേഷിപ്പിക്കാം അട്ടിപ്പാടി ഊരുകാപ്പിയെ. രഹസ്യക്കൂട്ടുകള്‍ കൊണ്ടുണ്ടാക്കുന്ന ഈ കാപ്പിയ്ക്ക് ആവശ്യക്കാരേറെയാണ്. അട്ടപ്പാടിയിലെ വനസുന്ദരി എല്ലായ്‌പ്പോഴുമെന്ന പോലെ ഇത്തവണയും സരസ് മേളയിലെ താരമാണ്.
ഇന്ത്യയുടെ രുചി വൈവിധ്യം കൊണ്ട് നിറഞ്ഞ മെഗാ ഫുഡ്കോർട്ടിൽ രാജസ്ഥാൻ സ്‌പെഷ്യൽ റമ്പടി ഗേവർ, പഞ്ചാബ് ദഹി ബല്ലെ, തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ രുചികളുടെ കലവറയാണ് കുടുംബശ്രീ ഒരുക്കിയിട്ടുള്ളത്.
