അന്താരാഷ്ട്ര വനിതാദിനാഘോഷം  കുടുംബശ്രീ ‘വിമൻ എംപവർമെന്റ് കോൺഗ്രസ് 2026’ അന്താരാഷ്ട്ര സെമിനാർ  -പ്രബന്ധങ്ങൾ ക്ഷണിച്ചു

അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ മാർച്ച് 8,9 തീയതികളിൽ കുട്ടിക്കാനം മരിയൻ കോളേജിൽ സംഘടിപ്പിക്കുന്ന ‘വിമൻ എംപവർമെന്റ് കോൺഗ്രസ് 2026’  ൽ അവതരിപ്പിക്കുന്നതിനായി അക്കാദമിക് വിദഗ്ധർ, ഗവേഷണ വിദ്യാർത്ഥികൾ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രൊഫഷണൽസ്, കുടുംബശ്രീയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ എന്നിവരിൽ നിന്നും പ്രബന്ധങ്ങൾ ക്ഷണിച്ചു. 

‘ജെൻഡർ ആൻഡ് ഡെവലപ്മെന്റ് പോളിസി, പ്രാക്ടീസ് ആൻഡ് കമ്മ്യൂണിറ്റി ട്രാൻസ്ഫോർമേഷൻ എന്ന വിഷയത്തിൽ തയ്യാറാക്കിയ പ്രബന്ധങ്ങളാണ് അയക്കേണ്ടത്. 9-നായിരിക്കും പ്രബന്ധാവതരണം. പ്രബന്ധങ്ങൾ internationalseminarkshree@gmail.com   എന്ന ഇ-മെയിൽ വിലാസത്തിലാണ് അയക്കേണ്ടത്. അവസാന തീയതി 26-2-2026. കൂടുതൽ വിവരങ്ങൾക്ക് 9496913270, 7561852739.