കുടുംബശ്രീ അയല്‍ക്കൂട്ട, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സംസ്ഥാന കലോല്‍സവം ‘ അരങ്ങ് 2024’ അടുത്ത മാസം കാസര്‍ഗോഡ് ജില്ലയില്‍ സംഘടിപ്പിക്കും. ജൂണ്‍ 7, 6, 8 തീയതികളില്‍ പിലിക്കോട് പഞ്ചായത്തിലെ എട്ട് വേദികളിലാണ് കലോത്സവം. ഇതിന് മുന്നോടിയായുള്ള ആലോചനായോഗം മെയ് 8ന് ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു.
കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ ഡി. ഹരിദാസ്, സി.എച്ച്. ഇക്ബാല്‍, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ്. സി, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ മുനീറ. കെ, കുടുംബശ്രീ തൃശൂര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ അജീഷ, റെജി തോമസ്, കാസര്‍ഗോഡ് ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സിറ്റി മിഷന്‍ മാനേജര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
അരങ്ങ് സംസ്ഥാനതല കലോത്സവമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം മെയ് 13 ന് കാലിക്കടവ് കരക്കക്കാവ് ഓഡിറ്റോറിയത്തില്‍ നടക്കും.
