അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ‘ലിംഗനീതി ഉള്‍ച്ചേര്‍ത്ത വികസന മാതൃകകള്‍’ എന്ന വിഷയത്തില്‍ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സിംപോസിയം വേറിട്ട അനുഭവമായി. ദേശീയ ക്യാമ്പയിന്‍ നയിചേത്നയുമായി ബന്ധപ്പെട്ട് നേരത്തെ സംഘടിപ്പിച്ച ജില്ലാതല ഓപ്പണ്‍ ഫോറങ്ങള്‍ വഴി തയ്യാറാക്കിയ പ്രബന്ധങ്ങളാണ് സിംപോസിയത്തില്‍ അവതരിപ്പിച്ചത്. പതിനാല് ജില്ലകളില്‍ നിന്നും അട്ടപ്പാടിയില്‍ നിന്നുമായി പതിനഞ്ച് പ്രബന്ധങ്ങളാണ് സിംപോസിയത്തില്‍ അവതരിപ്പിച്ചത്. മികച്ച പ്രബന്ധാവതരണം നടത്തി 83 പോയിന്‍രുമായി മലപ്പുറം, 77 പോയിന്‍റുമായി എറണാകുളം, 71.6 പോയിന്‍റുമായി ആലപ്പുഴ ജില്ലകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ٹവിജയികള്‍ക്ക്ٹസമാപന സമ്മേളനത്തില്‍ٹകുടുംബശ്രീ ഡയറക്ടര്‍ ബിന്ദു.കെ.എസ്ٹപുരസ്കാരം നല്‍കി.
വികസന വിഷയങ്ങളില്‍ ലിംഗനീതിയും ലിംഗതുല്യതയും ഉറപ്പു വരുത്തുന്നതിനുള്ള കരുത്തുറ്റ മാതൃകകളും പുത്തന്‍ ആശയങ്ങളുമാണ് സിംപോസിയം വേദിയില്‍ അവതരിപ്പിച്ചത്. കുടുംബശ്രീയുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്ന ഒട്ടേറെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സിംപോസിയത്തില്‍ ഉയര്‍ന്നു വന്നു. ഓരോ ജില്ലയെയും പ്രതിനിധീകരിച്ച് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഓപ്പണ്‍ ഫോറങ്ങളുടെ സംഘാടനം, പ്രബന്ധ അവതരണത്തിലെ മികവ്, വികസന മാതൃകകളിലെ ലിംഗനീതി ഉള്‍ച്ചേര്‍ക്കല്‍ എന്നിവയാണ് വിലയിരുത്തിയത്. കൂടാതെ പ്രബന്ധാവതരണ ശേഷം ചോദ്യോത്തര വേളയും ഉണ്ടായിരുന്നു.
എസ്.സി.ഇ.ആര്‍.ടി മുന്‍ കരിക്കുലം മേധാവി ഡോ. പി. സത്യനേശന്‍, യു,എന്‍ വിമന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. പീജാ രാജന്‍, എസ്.സി.ഇ.ആര്‍.ടി മൂല്യ നിര്‍ണയ വിഭാഗം റിസര്‍ച്ച് ഓഫീസര്‍ ഡോ. അഭിലാഷ് ബാബു, കര്‍ണാടക ഇന്‍ക്ളൂസീവ് ലൈവ്ലിഹുഡ് പ്രോഗ്രാം ജെന്‍ഡര്‍ ആന്‍ഡ് സോഷ്യല്‍ ഇന്‍ക്ളൂസീവ് ലീഡ് സിന്ധു വി എന്നിവര്‍ ഉള്‍പ്പെട്ട പാനലാണ് പ്രബന്ധങ്ങളും അവതരണവും വിലയരുത്തി വിജയികളെ കണ്ടെത്തിയത്.
