കുടുംബശ്രീ അയല്‍ക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് – തല തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ജില്ലാ വരണാധികാരികള്‍ക്കും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ക്കുമായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. ജനുവരി 15ന് തെരഞ്ഞെടുപ്പ് വിജ്ഞാപനവും വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കലും നടക്കും. പിന്നീട് അയല്‍ക്കൂട്ടതല തെരഞ്ഞെടുപ്പ് ജനുവരി 30 മുതല്‍ ഫെബ്രുവരി 3 വരെയും എ.ഡി.എസ് തെരഞ്ഞെടുപ്പ് ഫെബ്രുവരി 7 മുതല്‍ 11 വരെയും സി.ഡി.എസ് തെരഞ്ഞെടുപ്പ് ഫെബ്രുവരി 20നും നടക്കും. 21ന് പുതിയ ഭരണസമിതി ചുമതല ഏല്‍ക്കും.
06-01-2026ന് തിരുവനന്തപുരത്ത് നടന്ന പരിശീലന പരിപാടി കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്യാം കുമാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി, അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ വിദ്യാ എസ്. നായര്‍, മുനീറ എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. കുടുംബശ്രീ പരിശീലന ടീം അംഗങ്ങളായ സെലീന (കൊല്ലം), സുനിത (തിരുവനന്തപുരം) എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു.
