കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ വിഷയമാക്കിയ ‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം’ ഫോട്ടോഗ്രാഫി മത്സരം ഏഴാം സീസണ്‍ വിജയികളെ പ്രഖ്യാപിച്ചു. പൊതുവിഭാഗത്തിനും അയല്‍ക്കൂട്ട / ഓക്‌സിലിറി വിഭാഗത്തിനും പ്രത്യേകമായി നടത്തിയ മത്സരത്തില്‍ പൊതുവിഭാഗത്തില്‍ കാസര്‍ഗോഡ്, മൈലാട്ടി, ഞെക്ലിയിലെ ദീപാനിവാസില്‍ ദീപേഷ് പുതിയ പുരയിലും അയല്‍ക്കൂട്ട/ഓക്‌സിലറി വിഭാഗത്തില്‍ മലപ്പുറം ജില്ലയിലെ കടുങ്ങപുരം ചുങ്കപ്പള്ളി വീട്ടിലെ ഷീജ സി.പി.യും ഒന്നാം സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പുഴക്കാട്ടിരി സി.ഡി.എസിലെ മുത്തങ്ങാപറമ്പ് അയല്‍ക്കൂട്ടാംഗമാണ് ഷീജ. ഒന്നാം സ്ഥാനം നേടിയവര്‍ക്ക് 25,000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റുമാണ് ലഭിക്കുക.
പൊതുവിഭാഗത്തില്‍ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കരിക്കാട് വീട്ടിലെ രജീഷ് നിലമ്പൂര്‍, തിരുവനന്തപുരം കാഞ്ഞിരംകുളം രതീഷ് ഭവനില്‍ എം.ജെ. രതീഷ് കുമാര്‍ (മരണാനന്തര ബഹുമതി) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. അയല്‍ക്കൂട്ട/ഓക്‌സിലറി വിഭാഗത്തില്‍ തൃശ്ശൂര്‍ കൊങ്ങംപാറ കുറ്റിയാങ്കല്‍ വീട്ടിലെ ജെമിനി ബെന്നി (സ്‌നേഹ അയല്‍ക്കൂട്ടം, മുളങ്കുന്നത്തുകാവ് സി.ഡി.എസ്), മലപ്പുറം ചെമ്മാണിയോട് മേലാറ്റൂര്‍ വെങ്കിട്ട വീട്ടില്‍ ഹിബാന.വി (റഹ്‌മാനിയ അയല്‍ക്കൂട്ടം, മേലാറ്റൂര്‍ സി.ഡി.എസ്) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയവര്‍ക്ക് 15,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും മൂന്നാം സ്ഥാനം നേടിയവര്‍ക്ക് 10,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനമായി ലഭിക്കുന്നത്. പ്രോത്സാഹന സമ്മാനം നേടിയവര്‍ക്ക് 2000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

പ്രോത്സാഹന സമ്മാനം നേടിയവര്‍
പൊതു വിഭാഗം – കെ.എ. അബ്ദുല്‍ ഖാദര്‍ (തൃശ്ശൂര്‍), അവിനാഷ്. വി (കണ്ണൂര്‍), പ്രമോദ്. കെ (പാലക്കാട്), ആന്റണി വി.ഡി (എറണാകുളം), ബോണിയം കലാം (കൊല്ലം)
അയല്‍ക്കൂട്ട/ഓക്‌സിലറി ഗ്രൂപ്പ് വിഭാഗം – ദീപ്തി . പി (മലപ്പുറം), സുഷമ ഗോപിനാഥന്‍ (പത്തനംതിട്ട), ജെസ്‌ന പാലക്കല്‍ (മലപ്പുറം)
എസ്. ഗോപകുമാര്‍ (പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഫോട്ടോ ജേര്‍ണലിസ്റ്റ്), വിനോദ്. വി (ചീഫ് ഫോട്ടോഗ്രാഫര്‍, ഐ&പി.ആര്‍.ഡി), സുരേഷ് ബാബു (ചീഫ് ഫോട്ടോഗ്രാഫര്‍, സ്റ്റേറ്റ് പോലീസ്) എന്നിവര്‍ അടങ്ങിയ പാനലാണ് വിജയികളെ കണ്ടെത്തിയത്.
